യുഎസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്, 24-ാം ഗ്രാൻഡ് സ്ലാം കിരീടം

ഏറ്റവും കൂടുതൽ ​ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന റെക്കോർഡ് ജോക്കോവിച്ചിന്.

0
390

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ നാലാം കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഫൈനലിൽ റഷ്യയുടെ ഡാനിയേൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സെർബിയൻ താരത്തിന്റെ കിരീട നേട്ടം. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കായിരുന്നു ജോക്കോയുടെ വിജയം. സ്കോർ: (6-3, 7-6, 6-3). ജോക്കോവിച്ചിന്റെ 24-ാം ഗ്രാൻഡ് സ്ലാം കിരീടനേട്ടമാണിത്. ഇതോടെ ഏറ്റവും കൂടുതൽ ​ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന റെക്കോർഡ് ഇനി ജോക്കോവിച്ചിന് സ്വന്തമാണ്. യുഎസ് ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും ജോക്കോയായി മാറി.

2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്‌വദേവിനായിരുന്നു ജയം. യുഎസ് ഓപ്പണ്‍ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്. സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാണ് ജോക്കോവിച്ച്. 22 കിരീടം നേടിയ റാഫേല്‍ നഡാലാണ് തൊട്ടുപിന്നില്‍. റോജര്‍ ഫെഡററാണ് മൂന്നാം സ്ഥാനത്ത്.

English Summary: Novak Djokovic, no longer chasing history but making his own.