ഒമാനിൽ അടുത്ത രണ്ട് ദിവസങ്ങളിൽ താപനില ഉയരും

0
130

ഒമാനിൽ അടുത്ത രണ്ട് ദിവസങ്ങളിൽ താപനില ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശരീരത്തിൽ ജലാംശം നിലനിർത്തണമെന്നും പുറത്തുള്ള ജോലികൾ പരിമിതപ്പെടുത്തണമെന്നും ചൂട് കൂടുതലുള്ള സമയങ്ങളിൽ മാറിനിൽക്കണമെന്നും കാലാവസ്ഥ നിരീക്ഷകർ നിവാസികളോട് അഭ്യർഥിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തത് ദിമ വത്തയ്യാൻ, അൽ-സുനൈന എന്നിവിടങ്ങളിലാണ്. 42.8 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയ താപനില. ഏറ്റവും കുറഞ്ഞ താപനിലയാണ് സെയ്ഖ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്, 20.2 ഡിഗ്രി സെൽഷ്യസ്.