രാജസ്ഥാനിലെ കൂട്ടബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ്; കുടുംബത്തെ കബളിപ്പിക്കാൻ യുവതി കഥയുണ്ടാക്കി

യുവാക്കളുമായുള്ള ബന്ധം ഭർത്താവ് അറിയാതെയിരിക്കാനാണ് പരാതി നൽകിയെന്നാണ് യുവതിയുടെ മൊഴി.

0
2149

ജയ്‌പൂർ: രാജസ്ഥാനിലെ ഭിൽവാരയിൽ കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികള്‍ തല്ലിച്ചതച്ചെന്ന സ്ത്രീയുടെ പരാതി വ്യാജമാണെന്ന് പൊലീസ്. യുവതി രണ്ട് പേര്‍ക്കൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണ്. പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ തന്നെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന് പരാതി ഉന്നയിക്കുകയായിരുന്നു. യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് കണ്ടെത്തി. യുവാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് 25 കാരി പീഡന നാടകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

നടക്കാനിറങ്ങിയ തന്നെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയും നഗ്നയായി റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് യുവതി പൊലിസിൽ നൽകിയ പരാതിയിൽ പറഞ്ഞത്. രണ്ട് പുരുഷന്മാർ തന്നെ മർദിച്ചെന്നും താൻ മാനസികരോഗിയാണെന്ന് കരുതി ആരും സഹായിച്ചില്ലെന്നും ആരോപണമുന്നയിച്ചിരുന്നു. യുവതി നഗ്നയായി റോഡരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

കസ്റ്റഡിയിലെടുത്ത യുവാക്കളെയും യുവതിയെയും ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പീഡന കഥ പുറത്തായത്. മൊബൈൽ ഫോണിലെ കോൾ റെക്കോർഡിംഗിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം യുവതി അവരുമായി സംസാരിച്ചതായും പണത്തിനായി കണ്ടുമുട്ടാൻ സമ്മതിച്ചതായും കണ്ടെത്തി. യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. രാത്രി തങ്ങൾക്കൊപ്പം ചെലവഴിക്കാൻ യുവാക്കൾ നിർബന്ധിച്ചതിനെത്തുടർന്ന് തർക്കമുണ്ടായതായി.

രാത്രി മുഴുവനും യുവാക്കൾക്കൊപ്പം ഭിൽവാരയിലെ വീട്ടിൽ ചെലവഴിക്കാൻ നിർബന്ധിച്ചതിനെത്തുടർന്ന് തർക്കമുണ്ടായി. വീട്ടിൽ പോകണമെന്ന് യുവതി വാശിപിടിച്ചതോടെ യുവാക്കളുമായി തർക്കം ഉടലെടുത്തു. പിന്നാലെ യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ച് വീടിന് പുറത്തിറങ്ങി കൂട്ടബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് വഴിയാത്രക്കാരനോട് സഹായം തേടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയും യുവാക്കളും ഉഭയകക്ഷി സമ്മതപ്രകാരം നേരത്തെയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ബന്ധം ഭർത്താവ് അറിയാതെയിരിക്കാനാണ് പരാതി നൽകിയെന്നാണ് യുവതിയുടെ മൊഴി.

യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന വാർത്ത പുറത്തുവന്നത്. ശനിയാഴ്‌ച രാത്രി ഭക്ഷണത്തിന് ശേഷം നടക്കാനിറങ്ങിയ യുവതിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ആദ്യം പുറത്ത് വന്ന വാർത്ത. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മൂവരെയും ചോദ്യം ചെയ്തതോടെയാണ് പരാതി വ്യാജമാണെന്ന് പൊലീസിന് ബോധ്യമായത്.

Engalish Summary: Rajasthan Abduction story over fear of being abandoned by husband.