ടി 21 അവതാരക പാര്‍വതിക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം; മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കി

പുതുപ്പള്ളി ഫലത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അണികളുടെ നികൃഷ്ടമായ സൈബര്‍ ആക്രമണം ആരംഭിച്ചത്.

0
190

തിരുവനന്തപുരം: ടി 21 അവതാരക പാര്‍വതി ഗിരികുമാറിനെതിരെ കോൺഗ്രസ് നേതാക്കളും അണികളും നടത്തുന്ന സൈബർ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസും സിറ്റി പൊലീസും അന്വേഷണം തുടങ്ങി.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അണികളുടെ നികൃഷ്ടമായ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പ് സമയത്ത് പുതുപ്പള്ളിയിലെത്തിയ പാര്‍വതി മണ്ഡലത്തിലെ വികസന മുരടിപ്പ് തെളിവുകൾ സഹിതം പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന്റെ പേരിലാണ് കോൺഗ്രസിന്റെ ഔദ്യോഗിക സൈബർ സേനക്കാരും നേതാക്കളും പ്രവർത്തകരും ചേർന്ന് അസഭ്യവര്‍ഷം നടത്തുന്നത്.

യഥാര്‍ത്ഥ പേര് വെളിപ്പെടുത്തുന്നതും അല്ലാത്തതുമായ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് കേട്ടാലറയ്ക്കുന്ന പുലഭ്യവും അശ്ലീലവും പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ നിന്നെടുത്ത സ്‌ക്രീന്‍ഷോട്ടുകള്‍ അശ്ലീലമായ രീതിയില്‍ മോര്‍ഫ് ചെയ്താണ് കോണ്‍ഗ്രസ് സൈബര്‍ സംഘത്തിന്റെ പ്രചാരണം. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ ഉന്നതര്‍ വരെ അംഗമായ പേജുകളില്‍ ഉള്‍പ്പെടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പേരും ചിത്രവും ചേര്‍ത്തും കോണ്‍ഗ്രസുകാര്‍ ലൈംഗികാധിക്ഷേപം നടത്തുന്നു.

English Summary: Cyber ​​attack; Police begin investigation.