നയതന്ത്ര പങ്കാളിത്തം ശക്തമാക്കണം; യുഎഇയും ഇന്ത്യയും ചർച്ച നടത്തി

പ്രാദേശിക, അന്തർദേശീയ സംഭവ വികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകൾ പങ്കുവെച്ചു

0
202

ന്യൂഡൽഹി: നയതന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും സമഗ്രമായ സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ചും യുഎഇയും ഇന്ത്യയും ചർച്ച നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മിലാണ് ജി20 ഉച്ചകോടിക്കിടെ ചർച്ച നടത്തിയത്. സുസ്ഥിര വികസനത്തിനും ജനങ്ങളുടെ സമൃദ്ധിക്കും വേണ്ടിയുള്ള സേവനത്തിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ ഇരു രാജ്യങ്ങളും വാഗ്ദാനം ചെയ്തു.

ഉഭയകക്ഷി സഹകരണം, സാമ്പത്തികം, നിക്ഷേപം, വികസനം, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷാ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുന്നതിനുള്ള വഴികളും ചർച്ചയിൽ ഉരുത്തിരിഞ്ഞു.പരസ്പര താൽപ്പര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ സംഭവ വികാസങ്ങളെക്കുറിച്ചും ചർച്ചയുണ്ടായി.

English Summary: PM Modi and Sheikh Mohammed bin Zayed Al Nahyan held a discussion.