വീടിനു മുന്നിൽ ആർപ്പു വിളിച്ച് ആരാധകർ; ഒടുവിൽ മമ്മൂട്ടിയെത്തി; പിറന്നാൾ ആഘോഷിച്ച് താരം

വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ആരാധകരാണ് മമ്മൂട്ടിയുടെ വീടിനു മുന്നിൽ തടിച്ചുകൂടിയത്.

0
2367

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. മമ്മൂട്ടിയുടെ വീടിനു മുന്നിൽ പിറന്നാൾ ആശംസകൾ നേരാനെത്തിയ ആരാധകരുടെ വീഡിയോ വൈറലാകുകയാണ്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ മമ്മൂട്ടി ഫാൻസ് അം​ഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് താരത്തിന്റെ വീടിനു മുന്നിൽ അർദ്ധരാത്രിയോടെ തടിച്ചുകൂടിയത്.

ആശംസകൾ അറിയിച്ചും ആർപ്പുവിളിച്ചുമാണ് താരത്തിന്റെ പിറന്നാൾ ആരാധകർ ആഘോഷമാക്കിയത്. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ആരാധകരെ അഭിവാദ്യം ചെയ്യാൻ മമ്മൂട്ടിയെത്തി. രമേഷ് പിഷാരടിയും ദുൽഖറും മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു. ബോളിവുഡിൽ കാണുന്ന പിറന്നാൾ ആഘോഷം കേരളത്തിൽ കാണണമെങ്കിൽ അത് മമ്മൂട്ടിയുടെ പിറന്നാൾ ആവണം. എന്നാണ് ആരാധകരുടെ പ്രതികരണം.