വൻമരം മുറിച്ചുമാറ്റാൻ അപേക്ഷ നൽകി; പിന്നാലെ വീടൊഴിയാൻ നോട്ടീസ് നൽകി വനം വകുപ്പ്

വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

0
252

aകട്ടപ്പന: ഇടുക്കി വണ്ണപ്പുറത്ത് മരം മുറിച്ചുമാറ്റാൻ അപേക്ഷ നൽകിയവർക്ക് വീടൊഴിയാൻ നോട്ടീസ് നൽകി വനം വകുപ്പ്. പട്ടയം ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കാളിയാർ റേഞ്ച് ഓഫീസറുടെ നടപടി. ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

വണ്ണപ്പുറം ബ്ലാത്തിക്കവല സ്വദേശി കരുണാകരന് കൈവശരേഖയും നികുതിയടച്ച രസീതുകളും ഉണ്ടായിരുന്നിട്ടു പോലും വനം വകുപ്പ് വീടൊഴിയാനുള്ള നോട്ടീസ് നൽകി. വീടിന് ഭീഷണിയായ വൻമരം മുറിക്കാൻ അപേക്ഷ നൽകിയപ്പോഴാണ് വീടൊഴിയാൻ വനം വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

സമാനമായ രീതിയിൽ പഞ്ചായത്തിലെ നാരുംകാനം സ്വദേശി ജോയി ജേക്കബിനും, തൊമ്മന്‍കുത്ത് സ്വദേശി ബെന്നി കുര്യനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്.