ആലുവ പീഡനം; പ്രതി തിരുവനന്തപുരം സ്വദേശി? മോഷണക്കേസിലും പ്രതി

0
203

ആലുവ പീഡന കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന സംശയത്തിൽ പൊലീസ്. ഇയാൾ മോഷണ കേസിലും പ്രതിയെന്നാണ് സൂചന. ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കണ്ടെത്തൽ. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണ്.

ആലുവയിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന ക്രൂരകൃത്യത്തിന്റെ വിവരമാണ് ഇന്ന് പുലർച്ചെ പുറത്ത് വന്നത്. വീട്ടിൽ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലർച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്തത്. നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു.