ഇന്തൊനീഷ്യൻ യാത്രയ്ക്കുള്ള ഔദ്യോഗിക കുറിപ്പിൽ മോദി ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’

0
212

രാഷ്ട്രപതിയുടെ കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു വിശേഷിപ്പിച്ചതിനു പിന്നാലെ മോദിയുടെ ഔദ്യോഗിക കുറിപ്പിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 20ാമത് ആസിയാൻ – ഇന്ത്യ സന്ദർശനത്തിനായി ഇന്തൊനീഷ്യയിലേക്കു പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പിലാണ് നരേന്ദ്രമോദി ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.