തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികൾ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു.

0
14432

തിരുവനന്തപുരം: തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് മലയിൻകീഴ് സ്വദേശികളായ സുഗുതൻ (70), സുനിലാ സുഗുതൻ (60) എന്നിവരെയാണ് വഴുതക്കാട് ഹയാത്ത് ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റൂം നമ്പർ 3O4 ലാണ് സംഭവം.

ഏറെനേരം വിളിച്ചിട്ടും മാതാപിതാക്കൾ ഫോൺ എടുക്കാത്തതിന് തുടർന്ന് മകൾ ഹോട്ടൽ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ബുധനാഴ്ച പകൽ മൂന്നുമണിയോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസമാണ് ഇവർ മുറിയെടുത്തത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)