കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 10 പോളിങ് സ്റ്റേഷനുകളുടെ നിയന്ത്രണം പൂർണമായും വനിതകൾക്ക്. ഈ ബൂത്തുകളുടെ സുരക്ഷാ ചുമതലയും വനിതാ ഉദ്യോഗസ്ഥർക്കാണ്.
പുതുപ്പള്ളി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ (135), തോട്ടയ്ക്കാട് ഗവൺമെന്‍റ് എച്ച്എസ്എസ്. 177), വാകത്താനം ഗവൺമെന്‍റ് ലോവർ പ്രൈമറി സ്‌കൂൾ (168), മീനടം പഞ്ചായത്ത് ഓഫീസ് (146), ളാക്കാട്ടൂർ മഹാത്മ ഗാന്ധി മെമ്മോറിയൽ എച്ച്.എസ്. (55), തിരുവഞ്ചൂർ തൂത്തുട്ടി സിഎംഎസ്എൽപിഎസ് (19), പാമ്പാടി എംജിഎംഎച്ച്എസ് (102), പൂവത്തിളപ്പ് മണലുങ്കൽ സെന്‍റ് അലേഷ്യസ് എച്ച്എസ് (40), മണർകാട് ഗവൺമെന്‍റ് എൽപിഎസ് (72), കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ളവർ എൽ.പി.എസ് (44) എന്നീ ബൂത്തുകളിലാണ് വനിതകള്‍ക്ക് ചുമതല.
അതേസമയം പോളിങ് ബൂത്തുകളുടെ 100 മീറ്റർ പരിധിയിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മാത്രമാണ് പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനാകുക.