വാഹനാപകടത്തിൽ ജോയ് മാത്യുവിന് പരുക്ക്; പിക്കപ്പ് വാനുമായി വാഹനം കൂട്ടിയിടിച്ചു

അപകടത്തിൽപ്പെട്ട പിക്കപ്പ് വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

0
324

തൃശൂർ: നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്ക്. ചാവക്കാട്-പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ ജോയ് സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ജോയ് മാത്യുവിനും ഡ്രൈവർക്കും പരുക്കേറ്റു. ജോയ് മാത്യുവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോടു നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് അപകടം. ജോയ് മാത്യുവിന്റെ വാഹനവുമായി കൂട്ടിയിടിച്ച പിക്കപ്പ് വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.