അബുദാബി എയർപോർട്ടിൽ പുതിയ അത്യാധുനിക ടെർമിനൽ; നവംബറിൽ തുറന്ന് പ്രവർത്തിക്കും

0
163

അബുദാബി : അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ പുതിയ അത്യാധുനിക ടെർമിനൽ നവംബറിൽ തുറക്കുമെന്ന് അബുദാബി എയർപോർട്ട്സ് അറിയിച്ചു . നിർമ്മാണ ഘട്ടത്തിൽ മിഡ്ഫീൽഡ് ടെർമിനൽ ബിൽഡിംഗ് എന്നറിയപ്പെടുന്ന ടെർമിനൽ A 2023 നവംബർ ആദ്യം പ്രവർത്തനം ആരംഭിക്കും.

1080 കോടി ദിർഹം മുതൽമുടക്കിൽ എഴ് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമ്മാണം . ടെർമിനൽ A ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നായിരിക്കും . പുതിയ അത്യാധുനിക ടെർമിനൽ തുറക്കുന്നതോടെ അബുദാബിയിലെ യാത്രക്കാരുടെയും ചരക്കുകളുടെയും ശേഷി ഗണ്യമായി വർദ്ധിക്കും.

പുതിയ ടെർമിനൽ പ്രവർത്തനക്ഷമമായാൽ പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും ,കൂടാതെ മണിക്കൂറിൽ 11,000 യാത്രക്കാരെ പ്രോസസ്സ് ചെയ്യാനും കഴിയും , ഏത് സമയത്തും 79 വിമാനങ്ങൾ പ്രവർത്തിപ്പിക്കാനും കഴിയും . യാത്രക്കാർക്ക് ഭൂഗർഭ പാത വഴി വിവിധ ടെർമിനലുകളിലേക്ക് എത്താനും സൗകര്യമൊരുക്കിവരികയാണ് .