ജപ്പാനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ

0
294

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. സെമി പോരാട്ടത്തില്‍ ജപ്പാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. അപരാജിത മുന്നേറ്റത്തോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. കൊറിയയെ വീഴ്ത്തി കരുത്തരായ മലേഷ്യയും ഫൈനലിലേക്ക് കടന്നു. നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യ- മലേഷ്യയെ നേരിടും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയയെ നേരിടും.

ഇന്ത്യയ്ക്കായി ആകാശ്ദീപ് സിങ് (19–ാം മിനിറ്റ്), ഹർമൻദീപ് സിങ് (23), മൻദീപ് സിങ് (30), സുമിത് (39), കാർത്തി സെൽവം (51) എന്നിവർ ഗോൾ നേടി. ഇന്ത്യയ്ക്കായി മലയാളി താരം പി.ആർ.ശ്രീജേഷിന്റെ 300–ാം മത്സരത്തിലാണ് വിജയമെന്നത് ഇരട്ടിമധുരമായി. മത്സരത്തിനു മുന്നോടിയായി ശ്രീജേഷിനെ ആദരിച്ചു.