സഞ്ജുവിനെ മാറ്റിനിർത്തരുത് കളിപ്പിക്കണം ; ആകാശ് ചോപ്ര

0
230

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിന പോരാട്ടം ഇന്ന് നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തണമെന്ന് മുന്‍ താരം ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിലെ വീഡിയോയിലാണ് താരം ആവശ്യം ഉന്നയിച്ചത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓരോ മത്സരങ്ങളും ഇരു ടീമുകളും വിജയിച്ചതിനാല്‍ ഇന്നത്തെ പോരാട്ടം നിര്‍ണായകമാണ്.

കഴിഞ്ഞ മത്സരത്തില്‍ ടീമിലുള്‍പ്പെട്ട സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മൂന്നാം നമ്പറില്‍ സഞ്ജുവിനെ നിലനിര്‍ത്തണമെന്നാണ് ആകാശ് ചോപ്ര വ്യക്തമാക്കുന്നത്.