മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശം; പിന്നിൽ ബിജെപി നേതാവ്‌ അഡ്വ നോബിള്‍ മാത്യു – ഐ ജി ലക്ഷ്മണയുടെ കത്ത് പുറത്ത്

0
180

ഹൈക്കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തികച്ചും രാഷ്ട്രീയലക്ഷ്യം വെച്ചുള്ള പരാമർശങ്ങൾ വന്നത് തന്‍റെ അറിവോടെ അല്ലെന്ന് ഐജി ജി ലക്ഷ്മണ. ഇക്കാര്യം ചൂണ്ടിക്കാട്ടി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. വക്കാലത്ത് നല്‍കിയ ബിജെപി നേതാവ്‌ അഡ്വ നോബിള്‍ മാത്യുവാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാക്കിയാണ് ലക്ഷ്മണയുടെ കത്ത്. ഈ ഹര്‍ജി പിന്‍വലിക്കാന്‍ നോബിള്‍ മാത്യുവിനോട് ആവശ്യപ്പെട്ടതായും ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ്‌ പ്രസിഡണ്ടാണ്‌ അഡ്വ നോബിള്‍ മാത്യു. ചീഫ് സെക്രട്ടറിക്ക് ഐജി ജി ലക്ഷ്മണ നൽകിയ കത്തും ഹൈക്കോടതിയിലെ ഹര്‍ജി പിന്‍വലിക്കാന്‍ നോബിള്‍ മാത്യുവിനോട് നിർദ്ദേശിച്ചുള്ള കത്തും പുറത്തുവന്നു.

 

മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ ലഭിച്ച നോട്ടീസിന് മറുപടിയായി എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ എംസിയിലെ പരാമര്‍ശങ്ങളാണ് തന്‍റെ അറിവോടെയല്ലെന്ന് ഐജി ലക്ഷ്മണ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ ലഭിച്ച നോട്ടീസിന് മറുപടിയായി എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ എംസിയിലെ പരാമര്‍ശങ്ങളാണ് തന്‍റെ അറിവോടെയല്ലെന്ന് ഐജി ലക്ഷ്മണ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി താന്‍ ഇതുവരെ കണ്ടിട്ടില്ല. ചാനല്‍ വാര്‍ത്തകളിലൂടെയാണ് ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാമര്‍ശങ്ങള്‍ ഉള്ള വിവരം അറിഞ്ഞത് എന്നും കത്തിൽ പറയുന്നു.

ലക്ഷ്മണ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നു എന്നായിരുന്നു ലക്ഷ്മണയുടെ ഹർജിയിലെ ആക്ഷേപം. മോൺസൺ മാവുങ്കല്‍ നടത്തിയ വ്യാജപുരാവസ്തു തട്ടിപ്പുകേസില്‍ തന്നെ മൂന്നാം പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്ജിയിലായിരുന്നു തികച്ചും രാഷ്ട്രീയലക്ഷ്യം വെച്ചുള്ള ആക്ഷേപം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുകയും ഒത്തുതീര്‍പ്പിനു നേതൃത്വം നല്‍കുകയും ചെയ്യുന്നു എന്നാണ് ഐജി ആരോപിച്ചത്. ഹൈക്കോടതി ആർബിട്രേറ്റർമാർക്കയച്ച തര്‍ക്കം പോലും തീര്‍പ്പാക്കുന്നതായും ഹർജിയിൽ ഉണ്ടായിരുന്നു.

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഐജി ജി ലക്ഷ്മണ പിൻവലിക്കുമെന്ന് “നേരറിയാൻ ഡോട്ട് കോം” തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പരാമർശങ്ങൾ തിരിഞ്ഞുകൊത്തും എന്നുറപ്പായതോടെയാണ് ഹർജി പിൻവലിക്കാൻ ലക്ഷ്മണ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ഉയർത്തിയ അതീവ ഗൗരവതരമായ ആക്ഷേപങ്ങളുടെ തെളിവുകൾ ഐ ജി കോടതിയിൽ ഹാജരാക്കേണ്ടിവരും. മുതിർന്ന പൊലീസുദ്യോഗസ്ഥൻ എന്ന നിലയിൽ അതിനു ലക്ഷ്മണക്ക് ഉത്തരവാദിത്തവുമുണ്ട്.

ചില രാഷ്ട്രീയകേന്ദ്രങ്ങളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ലക്ഷ്മണ ഇത്തരമൊരു വ്യാജ ആക്ഷേപം ഉയർത്തിയത്. ഇക്കാര്യം കോടതിയിൽ തെളിഞ്ഞാൽ തൊപ്പി തെറിക്കുമെന്ന് മാത്രമല്ല, ജീവിതകാലം മുഴുവൻ അഴിയെണ്ണേണ്ടിയും വരും. ഇതോടെയാണ് ഹർജിയിലെ പരാമർശങ്ങൾ പിൻവലിച്ച് പുതിയ ഹർജി സമർപ്പിക്കാൻ ഐ ജി ജി ലക്ഷ്മണ തീരുമാനിച്ചത്. ബിജെപി നേതാവിന് വക്കാലത്ത് നൽകിയതിനുപിന്നിലും മറ്റു ചില ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ലക്ഷ്മണക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.