Friday
9 January 2026
30.8 C
Kerala
HomeIndiaതക്കാളിക്ക് വില കൂടുതലാണെങ്കിൽ പകരം നാരങ്ങ കഴിക്കൂ, അല്ലെങ്കിൽ തക്കാളി വീട്ടിൽ വളർത്തൂ; ഉത്തർപ്രദേശ് മന്ത്രി

തക്കാളിക്ക് വില കൂടുതലാണെങ്കിൽ പകരം നാരങ്ങ കഴിക്കൂ, അല്ലെങ്കിൽ തക്കാളി വീട്ടിൽ വളർത്തൂ; ഉത്തർപ്രദേശ് മന്ത്രി

തക്കാളിയടക്കമുള്ള പച്ചക്കറികളുടെ വില വർധനവ് കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നതിനിടയിൽ ഉത്തർപ്രദേശ് മന്ത്രി പ്രതിഭ ശുക്ലയുടെ പരാമർശം വിവാദമാകുന്നു. തക്കാളിക്ക് വില കൂടുതലാണെങ്കിൽ ആളുകൾ തക്കാളി കഴിക്കുന്നത് നിർത്തുകയോ അല്ലെങ്കിൽ സ്വന്തമായി വീട്ടിൽ വളർത്തിയെടുക്കുകയോ വേണമെന്നാണ് മന്ത്രിയുടെ നിർദേശം.

തക്കാളി കഴിക്കുന്നത് നിർത്തിയാൽ വിലയും തനിയേ കുറഞ്ഞോളും. അതല്ലെങ്കിൽ, തക്കാളിക്ക് പകരം നാരങ്ങ കഴിക്കാം. ആരും തക്കാളി കഴിക്കാതായാൽ വിലയും കുറയും. എന്നായിരുന്നു മന്ത്രിയുടെ പരാമർശം. വിലക്കയറ്റത്തിന് പരിഹാര മാർഗം എന്ന് പറഞ്ഞാണ് എല്ലാവരും വീട്ടിൽ തക്കാളിയുണ്ടാക്കാൻ മന്ത്രി നിർദേശിച്ചത്. അസാഹി ഗ്രാമത്തിലെ പോഷകാഹാര ഉദ്യാനത്തെ ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിയുടെ ഉപദേശം.

അസാഹി ഗ്രാമത്തിൽ പോഷകാഹാര ഉദ്യാനം ഉണ്ടാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ സ്ത്രീകളാണ് പോഷകാഹാരത്തോട്ടം ഉണ്ടാക്കിയത്. അവിടെ തക്കാളിയുമുണ്ട്. എല്ലായ്പ്പോഴും തക്കാളിക്ക് വിലക്കൂടുതലാണ്. തക്കാളിയുടെ വിലക്കയറ്റം തടയാൻ ഒരു വഴിയുണ്ട്. നിങ്ങൾ തക്കാളി കഴിക്കുന്നില്ലെങ്കിൽ നാരങ്ങ ഉപയോഗിക്കുക, വില കൂടുതലുള്ളത് ഉപേക്ഷിക്കുക, അപ്പോൾ തനിയേ വില കുറഞ്ഞോളും.

മന്ത്രിയുടെ ഉപദേശം അസ്ഥാനത്തായിപ്പോയെന്നും ജനങ്ങളുടെ പ്രശ്നങ്ങളെ മനസ്സിലാക്കാതെയുള്ളതാണെന്നുമാണ് വിമർശനം. നേരത്തേ, നിർമല സീതാരാമൻ ആളുകളോട് ഉള്ളി കഴിക്കുന്നത് നിർത്താൻ പറ‍ഞ്ഞു, ഇപ്പോൾ പ്രതിഭ തക്കാളി കഴിക്കുന്നതും നിർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് സ്ഥലത്തെ കച്ചവടക്കാരനായ രവീന്ദ്ര ഗുപ്ത വിമർശിച്ചു.

RELATED ARTICLES

Most Popular

Recent Comments