മണിപ്പൂര്‍ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചെന്ന് സ്വാതി മലിവാള്‍

0
176

മണിപ്പൂര്‍ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍. മണിപ്പൂരില്‍ ലൈംഗികാതിക്രമം നേരിട്ടവരുമായി സംവദിക്കാനായാണ് സ്വാതി സംസ്ഥാനം സന്ദര്‍ശിക്കാനിരുന്നത്. മണിപ്പൂര്‍ സര്‍ക്കാര്‍ പെട്ടന്ന് യൂടേണ്‍ എടുത്തെന്നും സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചെന്നും സ്വാതി ട്വിറ്ററില്‍ കുറിച്ചു.

മണിപ്പൂര്‍ സന്ദര്‍ശിക്കാനിയി ജൂലൈ 21 വെള്ളിയാഴ്ച്ചയാണ് സ്വാതി മലിവാള്‍ സംസ്ഥാന ഡിജിപിയ്ക്ക് കത്തെഴുതിയതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ സംസ്ഥാനം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സ്വാതി കത്തില്‍ അറിയിച്ചിരുന്നത്. ജൂലൈ 23 ന് സംസ്ഥാനം സന്ദര്‍ശിച്ച്, സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും അവര്‍ പറഞ്ഞിരുന്നു.

മണിപ്പൂരിലെ അക്രമങ്ങള്‍ തടയാനും, രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനും സ്വാതി കത്തയച്ചിരുന്നു.