മണിപ്പൂർ കലാപത്തിൽ പ്രതിഷേധത്തിന് ഒരുങ്ങി എൽഡിഎഫ്

0
151

മണിപ്പൂർ കലാപത്തിൽ പ്രതിഷേധത്തിന് ഒരുങ്ങി എൽഡിഎഫ്. അടുത്ത വ്യാഴാഴ്ച മുതൽ മണ്ഡലാടിസ്ഥാനത്തിൽ രാവിലെ 10 മണി മുതൽ രണ്ട് മണി വരെ പ്രതിഷേധ പരിപാടി നടത്താനാണ് എൽഡിഎഫ് തീരുമാനമെടുത്തിരിക്കുന്നത്.

മണിപ്പൂരിനെ രക്ഷിക്കുക എന്ന സന്ദേശമുയർത്തി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരിക്കുന്നത്. ജനകീയ കൂട്ടായ്മയ്ക്ക് മുന്നോടിയായി എല്ലാ ജില്ലകളിലും ഞായറാഴ്ച എൽഡിഎഫ് യോഗം ചേരുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഏകീകൃത സിവിൽ കോഡിനെതിരെ സിപിഐഎം പ്രമേയം പാസാക്കി. ഏക സിവിൽ കോഡ് പ്രചാരണം നിലവിലെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നാണ് വിമർശനം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ എൽഡിഎഫ് പ്രമേയം പാസാക്കി. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രചരിപ്പിക്കാൻ നവംബർ ഒന്ന് മുതൽ കേരളീയം പരിപാടി സംഘടിപ്പിക്കാനും എൽഡിഎഫ് അന്ന് തീരുമാനമെടുത്തു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കേരളീയം ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും എൽഡിഎഫ് അറിയിച്ചു.