ശ്രീമൂലം പ്രജാസഭയിൽ നിന്നും മാമൻ മാപ്പിളയെ കെട്ടുകെട്ടിച്ചു; ഉമ്മൻ ചാണ്ടിയുടെ മുത്തച്ഛൻ നിസാരക്കാരനല്ല

0
188

തിരുവനന്തപുരം: മലയാള മനോരമയുടെ ജീവാത്മാവും പരമാത്മാവുമായ മാമൻ മാപ്പിളയെ ശ്രീമൂലം പ്രജാസഭയിൽ നിന്നും കെട്ടുകെട്ടിച്ച ചരിത്രമുണ്ട് ഉമ്മൻ ചാണ്ടിയുടെ മുത്തച്ഛൻ വി ജെ ഉമ്മന്. വ്യവസായികളുടെയും തോട്ടം തൊഴിലാളികളുടെയും പ്രതിനിധിയായിരുന്നു അദ്ദേഹം.

ആ ചരിത്രം മാധ്യമ പ്രവർത്തകനായ കെ ജി ബിജു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ- ഉമ്മൻചാണ്ടിയുടെ മുത്തച്ഛൻ വള്ളക്കാലിൽ ജേക്കബ് ഉമ്മൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. 1927ൽ. വ്യവസായികളുടെയും തോട്ടം ഉടമകളുടെയും പ്രതിനിധിയായിരുന്നു അദ്ദേഹം.

രസകരമായ വിവരം എന്താന്നുവെച്ചാൽ, മനോരമയുടെ ജീവാത്മാവും പരമാത്മാവുമായ കെ സി മാമ്മൻ മാപ്പിളയെ പരാജയപ്പെടുത്തിയാണ് വി ജെ ഉമ്മൻ പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1908 മുതൽ 1927വരെ പ്രസ്തുത വിഭാഗത്തെ പ്രജാസഭയിൽ പ്രതിനിധീകരിച്ചത് മാമ്മൻ മാപ്പിളയായിരുന്നു (ഇടയ്ക്കൊരു നാലുവർഷം ഇടവേള).

അതോടെ, മാമ്മൻ മാപ്പിളയുടെ നിയമസഭാ പ്രവർത്തനങ്ങൾ അവസാനിച്ചു.

ഉമ്മൻചാണ്ടിയുടെ മുത്തച്ഛനാണ് നിയമസഭയിൽ നിന്ന് മാമ്മൻമാപ്പിളയെ കെട്ടുകെട്ടിച്ചത്. അതേ മനോരമയുടെ ബാലജനസഖ്യം ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പരിശീലനക്കളരിയുമായി.

ട്രാഫിക് നിയന്ത്രണത്തെക്കുറിച്ച് 1927 ഫെബ്രുവരി 23ന് വി ജെ ഉമ്മൻ പ്രജാസഭയിൽ അവതരിപ്പിച്ച സബ്മിഷനും അതിന് അന്നത്തെ ദിവാൻ എം ഇ വാട്സ് നൽകിയ മറുപടിയുമാണ് ചിത്രത്തിൽ.