ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി

0
133

ലൈംഗികാരോപണക്കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ജാമ്യം. ഡല്‍ഹി കോടതിയുടേതാണ് നടപടി. ബ്രിജ് ഭൂഷണൊപ്പം കുറ്റാരോപിതനായ വിനോദ് തോമറിനും ജാമ്യം അനുവദിച്ചിട്ടുണ്ട്.

ജാമ്യത്തുകയായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജൂലൈ 28-ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഏപ്രിലിലാണ് ആറ് ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിച്ചത്.