വിംബിൾഡണിൽ വനിതാ കിരീടം ചെക്ക് താരം മർകേറ്റ വോൻഡ്രോസോവയ്ക്ക്

0
82

വിംബിൾഡണിൽ വനിതാ കിരീടം ചെക്ക് താരം മർകേറ്റ വോൻഡ്രോസോവയ്ക്ക്. സീഡ് ചെയ്യപ്പെടാത്ത താരമായി ചാമ്പ്യൻഷിപ്പിനെത്തിയ വോൻഡ്രോസോവ ചരിത്രം കുറിച്ചാണ് മടങ്ങുന്നത്.

ഫൈനലിൽ ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെ നേരിട്ടുള്ള പരാജയപ്പെടുത്തിയായിരുന്നു 24കാരിയായ വോൻഡ്രോസോവയുടെ കിരീടനേട്ടം. സ്കോർ 6-4, 6-4. വോൻഡ്രോസോവയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണ് ഇത്.

ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിതയെന്ന നേട്ടം ലക്ഷ്യമാക്കിയാണ് ഓൻസ് ജാബ്യൂർ കലാശപ്പോരിനെത്തിയത്. നിലവിലെ ചാമ്പ്യൻ എലേന റിബാക്കിന, രണ്ട് തവണ വിംബിൾഡൺ ചാമ്പ്യനായ പെട്രാ ക്വിറ്റോവ, രണ്ടാം സീഡും ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനുമായ അറീന സബലെങ്ക തുടങ്ങിയവരെയെല്ലാം വീഴ്ത്തിയാണ് ജാബ്യൂർ ഫൈനലിൽ പ്രവേശിച്ചത്.