ഭാര്യയുടെ ജീവനാംശത്തില്‍ നിന്ന് വളര്‍ത്തുനായകളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് കോടതി

0
130

വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയുടെ ജീവനാംശത്തില്‍ നിന്ന് വളര്‍ത്തുനായകളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് കോടതി. ഭാര്യയ്ക്ക് നല്‍കുന്ന ജീവനാംശ തുകയില്‍ നിന്ന് വളര്‍ത്തുനായകളുടെ സംരക്ഷണത്തിലുള്ള തുക ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് വേര്‍പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇക്കാര്യം പറഞ്ഞത്.

“വളർത്തുമൃഗങ്ങളും മാന്യമായ ഒരു ജീവിതശൈലിയുടെ ഭാഗമാണ്, തകർന്ന ബന്ധങ്ങളുടെ ഫലമായി ഉണ്ടായ വൈകാരികമായ അസന്തുലിതാവസ്ഥ നികത്തി മനുഷ്യർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ അവ ആവശ്യമാണ്.”- കോടതി നിരീക്ഷിച്ചു.

‘അവധി പോലുമില്ലാതെ 24 മണിക്കൂർ അധ്വാനം അവഗണിക്കാനാകില്ല, ഭർത്താവിന്റെ സ്വത്തിൽ വീട്ടമ്മയ്ക്ക് തുല്യാവകാശം’; മദ്രാസ് ഹൈക്കോടതി

1986 ൽ വിവാഹിതരായ ദമ്പതികൾ 2021 മുതൽ വേര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. 2 പെൺമക്കളുണ്ടെങ്കിലും അവര്‍ വിദേശത്താണ്. ഗാർഹിക പീഡനം ആരോപിച്ച്, പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് 55കാരിയായ ഭാര്യ കോടതിയെ സമീപിച്ചത്. വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നതിനുമൊപ്പം 3 റോട്ട് വീലര്‍ വളർത്തു നായ്ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹർജി തീർപ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നൽകണമെന്ന് ഭർത്താവിനോട് കോടതി നിർദേശിച്ചു.

വളർത്തുമൃഗങ്ങൾക്ക് ജീവനാംശം വേണമെന്ന ഭാര്യയുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന ഭർത്താവിന്റെ അവകാശവാദത്തിൽ മെയിന്റനൻസ് തുക ലഘൂകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.