തൃശൂരിൽ ഭൂചലനത്തിന് സമാനമായ പ്രതിഭാസം; വിശദീകരണവുമായി ദുരന്തനിവാണ അതോറിറ്റി

0
146

തൃശൂരും, കാസർഗോഡും അടക്കം ചില മേഖലകളിൽ ഭൂമിക്കടിയിൽ നിന്നുണ്ടായ ചെറു ചലനങ്ങൾക്കും, ശബ്ദത്തിലും വിശദീകരണവുമായി ദുരന്തനിവാണ അതോറിറ്റി. ഉണ്ടായത് ഭൂചലനം അല്ലെന്നും ആശങ്കപ്പെടേണ്ടത് ഇല്ലെന്നും വിശദീകരണം. ഭൂമിക്കടിയിൽ നിന്ന് ചെറിയ അളവിൽ ഉണ്ടാകുന്ന മർദ്ദം പുറംതള്ളുന്നതാണെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ വിവിധ സമയങ്ങളിലിൽ ചെറിയ തോതിലുള്ള വിറയൽ അനുഭവപ്പെടുന്നതായും ഭൂമിക്കടിയിൽ നിന്ന് മുഴക്കത്തിലുള്ള ശബ്‍ദം കേൾക്കുന്നതായും റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. Also Read- ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം; വാഗമൺ റോഡിൽ കുഴികൾ; ഉറവയെന്ന് പിഡബ്ല്യുഡി ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളം ആണ്.

ചെറിയ തോതിലുള്ള ചലനങ്ങൾ ആയതിനാൽ നാഷണൽ സെന്റർ ഫോർ സിസ്‌മോളജി യുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്‌മോളജി യുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.