മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല

0
182

മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന റിപ്പോർട്ടർ അഖില നന്ദകുമാറിൻ്റെ ആവശ്യം ഹൈക്കോടതി തളളി. അഖില അന്വേഷണവുമായി സഹകരിച്ചേ പറ്റൂ എന്ന് കോടതി പറഞ്ഞു. അതോടൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകണം എന്നും ഇന്ത്യൻ പ്രസിഡന്റാണെങ്കിൽ പോലും ഇളവ് നൽകാനാവില്ലെന്നും കോടതി പറഞ്ഞു.