ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച സംഭവം: പ്രതി ബിജെപി അനുയായിയെന്ന് കോണ്‍ഗ്രസ്

0
77

മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മേൽ യുവാവ് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് കോൺഗ്രസ്. സംഭവത്തിൽ അറസ്റ്റിലായ പ്രതി ബി.ജെ.പി എംഎൽഎയുടെ അനുയായിയാണെന്നും കോൺഗ്രസ് ആരോപിച്ചു. ബിജെപി ഇത് നിഷേധിച്ചിട്ടുണ്ട്.

സംഭവത്തിൽ കർശന നടപടിയെടുക്കാൻ അധികാരികളോട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആവശ്യപ്പെടണമമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ”സിധി ജില്ലയുടെ ഒരു വൈറൽ വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും കർശന നടപടി സ്വീകരിക്കാനും എൻഎസ്എ (ദേശീയ സുരക്ഷാ നിയമം) ചുമത്താനും ഞാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്,’ ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്തു.

പ്രതിയായ പ്രവേഷ് ശുക്ലയ്ക്കെതിരെ ഐപിസി സെക്ഷൻ 294 (അശ്ലീല പ്രവൃത്തികളും പാട്ടുകളും), 504 (സമാധാന ലംഘനം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവം അപമാനിക്കൽ), എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) ആക്ട് എന്നിവ പ്രകാരം പോലീസ് കേസെടുത്തു. ഇയാൾ മൂത്രമൊഴിക്കുന്നതായി കാണപ്പെടുന്നയാൾ ആദിവാസിയാണെന്ന് പൊലീസ് പറഞ്ഞു. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (സിദ്ധി) പ്രിയ സിംഗ് പറഞ്ഞു. ലോക്കൽ പൊലീസ് സ്റ്റേഷൻ ഇൻചാർജിനെ അറിയിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. വസ്തുതകൾ അന്വേഷിക്കാൻ ഞാനും സംഭവസ്ഥലത്തേക്ക് പോകുകയാണ്. ആരോപണവിധേയനായ എം.എൽ.എ.യുടെ പ്രതിനിധിയാണോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ല; കേസിന്റെ വസ്തുതകൾ ആദ്യം അന്വേഷിക്കേണ്ടതുണ്ട്.

സംഭത്തിലെ പ്രതി സിദ്ദി എംഎൽഎ കേദാർനാഥ് ശുക്ലയുടെ കൂട്ടാളിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം ഇയാൾ എംഎൽഎയുടെ പ്രതിനിധിയല്ല. അദ്ദേഹം ബിജെപി അംഗം പോലുമല്ല. എംഎൽഎയുടെ വക്താവ് പറഞ്ഞു. പ്രാദേശിക മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പ്രതിക്ക് താനുമായി ബന്ധമുണ്ടെന്ന ആരോപണവും എംഎൽഎ നിഷേധിച്ചു. രണ്ടുപേരും ഒരുമിച്ചുള്ള ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ”ഞാൻ മണ്ഡലത്തിൽ പുറത്തുപോകുമ്പോൾ, എന്നോടൊപ്പം ധാരാളം ആളുകൾ വരാറുണ്ട്. ഞാൻ ഒരുപാട് പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അദ്ദേഹം ബിജെപിക്കാരനല്ല.

”ഈ സംഭവത്തെക്കുറിച്ച് മുമ്പ് ആരും എന്നോട് പരാതിപ്പെട്ടിട്ടില്ല; മാധ്യമങ്ങൾ ഈ കേസ് റിപ്പോർട്ട് ചെയ്യുന്നത് വരെ ഞാൻ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുറ്റവാളിക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഈ നടപടിയെ ഞാൻ ശക്തമായി അപലപിക്കുകയും ഈ കേസിൽ മുഖ്യമന്ത്രിയുടെ നടപടിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു,” എംഎൽഎ പറഞ്ഞു. അതേസമയം, പ്രതികൾക്ക് ഏറ്റവും ശക്തമായ ശിക്ഷ നൽകണമെന്നും മധ്യപ്രദേശിൽ ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമൽനാഥ് ആവശ്യപ്പെട്ടു.