സാഫ് കപ്പ് ഫുട്ബോൾ കിരീടം നിലനിർത്തി ഇന്ത്യ; ഫൈനലിൽ കുവൈറ്റിനെ സഡൻ ഡെത്തിൽ തോൽപ്പിച്ചു

0
110

സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യ നിലനിർത്തി. ഫൈനലിൽ കുവൈറ്റിനെ സഡൻ ഡെത്തിൽ തോൽപ്പിച്ചാണ് കിരീടനേട്ടം. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഇരുടീമും ഒരോ ഗോൾ വീതം നേടി. പെനൽറ്റി ഷൂട്ടൗട്ടിലും ഒപ്പത്തിനൊപ്പം നിന്നതോടെയാണ് മത്സരം സഡൻ ഡെത്തിലേക്ക് നീണ്ടത്.

കുവൈറ്റ് താരം ഇബ്രാഹിമിന്റെ ശ്രമം ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു തട്ടിയകറ്റിയതോടെയാണ് കിരീടം ഇന്ത്യക്ക് സ്വന്തമായത്.ഷൂട്ടൗട്ടില്‍ 5-4 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം.

സാഫ് കപ്പിൽ ഇന്ത്യയുടെ ഒമ്പതാമത്തെ കീരീടമാണിത്. ബെംഗളൂരുവിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ നിശബ്ദമാക്കി പതിനാലാം മിനിറ്റിൽ കുവൈറ്റ് മുന്നിലെത്തി. 38-ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തേയാണ് ഇന്ത്യയ്ക്കായി സമനില ഗോൾ നേടിയത്.