കർണാടകയിൽ കോൺഗ്രസ്‌ മുന്നിൽ

0
78

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. കേവല ഭൂരിപക്ഷമായ 113 സീറ്റ്‌ പിന്നിട്ടു. 126 സീറ്റിലാണ് കോൺ​ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 69, ജെഡിഎസ് 24, മറ്റുള്ളവര്‍ 5 എന്നീ സീറ്റ് നിലയിലാണ് ലീഡ്.  വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളി – ധാർവാഡ് മണ്ഡ‍ലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഒരുവേളയിൽ പിന്നിലായിരുന്നെങ്കിലും വീണ്ടു മുന്നിലെത്തി. കുതിരക്കച്ചവടം ഒഴിവാക്കാൻ വിജയിച്ച നേതാക്കളോട്‌ ബംഗളൂരുവിലെത്താൻ കോൺഗ്രസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.