നവകേരളം കർമ്മ പദ്ധതി ഇന്റേൺഷിപ്പിനുള്ള അവസാന തിയതി ഇന്ന്(മെയ് അഞ്ച്)

0
25

നവകേരളം കർമ്മ പദ്ധതിയിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഇന്ന്(മെയ് അഞ്ച്). എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്കും എൻജിനീയറിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി ജി ഡിപ്ലോമ വിജയിച്ചവർക്കും സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ പാസായവർക്കും അപേക്ഷിക്കാം.

ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുകളുമായും നവകേരളം കർമ്മ പദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. ആറുമാസമാണ് ഇന്റേൺഷിപ്പ് കാലാവധി. പ്രായപരിധി 27.

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസ സ്‌റ്റൈപൻഡും ലഭിക്കും. www.careers.haritham.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.