യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ അടക്കമുള്ളവ സംവിധാനങ്ങൾ പിരിച്ചു വിടും ഈ വാക്കുകൾ യുഡിഎഫ് കൺവീനർ എം എം ഹസന്റെതായിരുന്നു. സംസ്ഥാനത്തെ ഭവന രഹിതർക്ക് വീട് നൽകുന്ന ലൈഫ് മിഷൻ പദ്ധതിയെ കടന്നാക്രമിക്കുകയെന്നത് യുഡിഎഫിന്റെ പ്രധാന വിനോദമാണ്. എന്നാൽ തക്കം കിട്ടിയാൽ ക്രെഡിറ്റഡിക്കാൻ യാതൊരു ഉള്ളുപ്പുമില്ലതാനും. അത്തരിലൊരു സംഭവമാണ് തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ നടന്നത്.
ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ലഭിച്ച വീട് കോൺഗ്രസ്സ്, അവർ നിർമ്മിച്ച് നൽകിയ വീടാക്കി മാറ്റി താക്കോൽദാനം നിർവ്വഹിച്ചു. ചടങ്ങിൽ പങ്കെടുത്തതോ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡി സി സി പ്രസിഡന്റ് പാലോട് രവിയും. താക്കോൽദാനം സംബന്ധിച്ച് കോൺഗ്രസ് പുറത്തിറക്കിയ പോസ്റ്റർ കണ്ടാൽ കാര്യങ്ങൾ വ്യക്തമാകും. ”ശ്രീ തോട്ടവാരം സനലിന്റെ കുടുംബത്തിനായി നിർമ്മിച്ച വീടിന്റെ താക്കോൾ നൽകൽ, 2023 ഫെബ്രുവരി 14ന് 5 മണിക്ക് പെരുങ്കടവിളയിൽ” എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. പോസ്റ്ററിൽ പ്രതിപക്ഷ നേതാവിന്റെയും ഡിസിസി പ്രസിഡന്റടക്കമുള്ള നേതാക്കളുടെയും ചിത്രവും. പോസ്റ്റർ കണ്ടാൽ നമ്മൾ കരുതും,കോൺഗ്രസ്സ് പണിത് നൽകിയ വീടിന്റെ താക്കോൽദാനമാണ് എന്ന്. ബുദ്ധി പ്രതിപക്ഷ നേതാവിന്റെതായാലും ഡിസിസിയുടെ ആയാലും കലക്കൻ തന്നെ.
ഒരു വീട് വെച്ച് നൽകുന്നതിന്റെ ക്രെഡിറ്റ് ചുളുവിൽ കിട്ടിയാലെന്താ എന്നാകും പ്രതിപക്ഷ നേതാവ് ചിന്തിച്ചിട്ടുണ്ടാവുക. ചിത്രങ്ങൾ പ്രചരിപ്പിച്ച് ഇതിന്റെ ക്രെഡിറ്റ് തങ്ങൾക്കെന്ന് കോൺഗ്രസ് വരുത്തി തീർത്തു. എന്നാൽ ലൈഫ് മിഷൻ പദ്ധതിക്കെതിരെ നുണപ്രചരണം അവസാനിപ്പിക്കുമോ, അതില്ല. നിയമസഭയിൽ വന്നു തങ്ങൾ വീട് വെച്ച് നൽകുന്നു, ലൈഫ് ഭവന പദ്ധതി വൈകുന്നു എന്ന് പ്രസംഗവും നടത്തും. ഇതാണ് കോണ്‍ഗ്രസ്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിൽ മന്ത്രി എം ബി രാജേഷ്, പ്രളയ സമയത്ത് കെ പി സി സി വാഗ്ദാനം ചെയ്ത ആയിരം വീടുകളെ കുറിച്ച് ചോദിച്ചിരുന്നു. ബഹളമായിരുന്നു മറുപടിയായി ലഭിച്ചത്, ആകെ നിർമ്മിച്ച കുറച്ച് വീടുകൾ , തന്നെ എം എൽ എ മാർ സ്വന്തം റിസ്ക്കിൽ സ്പോൺസർ മാരെ കണ്ടെത്തി നിർമ്മിച്ചവയാണ്. തീർച്ചയായും അത് നല്ല കാര്യവും അഭിനന്ദനീയവും ആണ് എന്നതിൽ തർക്കമില്ല.