Saturday
10 January 2026
19.8 C
Kerala
HomeKeralaകാസർഗോഡ് ഭക്ഷ്യവിഷബാധ; സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട്

കാസർഗോഡ് ഭക്ഷ്യവിഷബാധ; സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട്

കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട്. പെൺകുട്ടി ഭക്ഷ്യവിഷബാധയുമായി രണ്ടുതവണ ചികിത്സ തേടിയിട്ടും ആരോഗ്യവകുപ്പിനെ വിവരമറിയിച്ചില്ല. ഈ ഒന്നാം തീയതിയും ഈ അഞ്ചാം തീയതിയുമാണ് ചികിത്സ തേടിയത്.

ജനുവരി ഒന്നിനാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യമായി ഈ സ്ത്രീയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് അഞ്ചാം തീയതിയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വാഭാവികമായും ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടുന്ന ഘട്ടത്തിൽ ഒരു നടപടിക്രമം എന്ന നിലയിൽ അത് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതുണ്ട്. അതൊരു കീഴ്‌വഴക്കത്തിൻ്റെ ഭാഗമാണ്.

എന്നാൽ, ആ തരത്തിൽ ഇത് കൃത്യമായി ആരോഗ്യവകുപ്പിനെ സ്വകാര്യ ആശുപത്രി അറിയിച്ചിട്ടില്ല എന്നതാണ് ഇതിൽ വീഴ്ചയായി ആ ചൂണ്ടിക്കാട്ടുന്നത്. രണ്ട് തവണയും ആശുപത്രി ഇത് ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇൻ്റലിജൻസ് വിഭാഗം ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments