തിയേറ്ററുകൾ ഇളക്കി മറിക്കാൻ ദളപതി: ‘വാരിസി’ന്റെ സെൻസർ വിവരങ്ങൾ പുറത്ത്

0
28

വിജയ് (Vijay) ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് ‘വാരിസ്’ (Varisu). വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം തീയേറ്ററുകളിലെത്താൻ ഇനി കുറച്ച് ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ. ജനുവരി 11നാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴാ ചിത്രത്തിന്റെ കൗൺ ഡൗൺ പോസ്റ്ററും സെൻസറിംഗ് വിവരങ്ങളും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളിൽ എത്താൻ ബാക്കിയുള്ളത്. വിജയ് രാജേന്ദ്രൻ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ശരത് കുമാർ, പ്രഭു ഉൾപ്പടെ ഉള്ളവരെ ഇതിൽ കാണാനാകും. പോസ്റ്റർ വിജയ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ക്ലീൻ യൂ സർട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പടം കുറച്ച് ദൈർഘ്യമുണ്ടെന്നാണ് സെൻസർ സർട്ടിഫിക്കറ്റ് പറയുന്നത്. 2 മണിക്കൂർ 50 മിനുട്ടാണ് (170 മിനുട്ടാണ്) പടം. ചിത്രത്തിൽ രശ്മിക മന്ദാനയാണ് വിജയിയുടെ നായികയായി എത്തുന്നത്. വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.

ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.കാർത്തിക് പളനി ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവഹിക്കുന്നു.ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് സിനിമ നിർമ്മിക്കുന്നത്.