ലോകകപ്പ് ആവേശത്തിന് പുറകെ വീണ്ടും അറേബ്യന്‍ മണ്ണിലേയ്ക്ക് സന്തോഷ് ട്രോഫി ഫുട്ബോളും. ആദ്യമായാണ് വിദേശരാജ്യത്തെ മൈതാനത്ത് സന്തോഷ് ട്രോഫി നടക്കുന്നത്. ഈ സീസണിലെ സന്തോഷ് ട്രോഫി സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് സൗദി അറേബ്യ വേദിയാകും. സന്തോഷ് ട്രോഫിയെ ജനപ്രിയമാക്കുകയാണ് ലക്ഷ്യം.
ഇതുവഴി സംസ്ഥാന താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും ഫുട്ബോള്‍ അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു. സോണല്‍ മല്‍സരങ്ങള്‍ക്ക് പകരം ഗ്രൂപ്പ് മല്‍സരങ്ങളാണ് ഇത്തവണ. അവസാനവാരത്തോടെയാകും സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍.
ഇതുസംബന്ധിച്ച് സൗദി ഫുട്ബോള്‍ ഫെഡറേഷനുമായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ധാരണയായിക്കഴിഞ്ഞു. പ്രവാസി മലയാളികളുടെ മനസില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന്റ ആവേശം മായും മുന്‍പാണ് സന്തോഷ് ട്രോഫിയുടെ വരവ്. ഇതിന്റെ ഭാഗമായാണ് മല്‍സരഘടനയില്‍ മാറ്റം വരുത്തിയത്.