Monday
12 January 2026
21.8 C
Kerala
HomeSportsസെനഗലിനെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട്

സെനഗലിനെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട്

ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിനെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട്. ഒന്നിനുപിന്നാലെ ഒന്നായി നേടിയ മൂന്ന് തകർപ്പൻ ഗോളുകൾക്കാണ് ജയം. ഇതോടെ ക്വാർട്ടർ ഫൈനലിലെത്തിയ ഇംഗ്ലണ്ട് ശനിയാഴ്ച ഫ്രാൻസിനെ നേരിടും.

38ാം മിനിറ്റിൽ ജോർഡൻ ഹെൻഡേഴ്സണിലൂടെയാണ് ഇംഗ്ലണ്ട് ആദ്യ ഗോൾ നേടിയത് പിന്നീട് ഹാരികെയ്നിലൂടെ വീണ്ടും മനോഹരമായ മുന്നേറ്റം. 48-ാം മിനിറ്റിലാണ് രണ്ടാമത്തെ മനോഹരമായ ഗോൾ പിറന്നത്. സാക്കയും വിട്ടുകൊടുത്തില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സാക്കയിലൂടെ ഇംഗ്ലണ്ട് മൂന്നാം ഗോൾ നേടി.

കളിയുടെ ആദ്യ 10 മിനിറ്റുകളിൽ അത്ഭുതമൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ 70 ശതമാനത്തിലധികം നേരം പന്ത് ഇംഗ്ലണ്ടിന്റെ കൈവശമായിരുന്നു. 31-ാം മിനിറ്റിൽ സെനഗലിന് മികച്ച അവസരം ലഭിച്ചിട്ടും പക്ഷേ ഇസ്മയില സാറിന്റെ ഷോട്ട് ഇംഗ്ലണ്ടിന്റെ ക്രോസ്ബാറിന് മുകളിലൂടെ പാഞ്ഞു. സാറിന്റെ ഷോട്ട് ദിയയുടെ കൈയിലെത്തിയെങ്കിലും പിക് ഫോർഡ് ശക്തമായി പ്രതിരോധിച്ചു.

തോൽവി അറിയാതെ ഗ്രൂപ്പ് ബി ചാമ്പ്യൻമാരായി മൂന്ന് സിംഹങ്ങളുടെ കരുത്തോടെ ഇംഗ്ലണ്ടും എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായി എത്തിയ ടെരാംഗൻ സിഹംങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് ഫുട്ബോൾ ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലണ്ടും സെനഗലും തമ്മിൽ ഒരു പോരാട്ടമുണ്ടാകുന്നത്. ഗ്രൂപ്പ് മത്സരഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകൾ നേടി കരുത്തുകാട്ടി തന്നെയാണ് ഇംഗ്ലീഷ് പട സെനഗലുമായി കന്നിപ്പോരാട്ടത്തിനിറങ്ങിയത്.

കൗലി ബാലി, ഡിയാലോ, സാബിളി,മെൻഡി മുതലായ പോരാളികളായിരുന്നു സെനഗലിന്റെ കരുത്ത്. ഇക്വഡോറിനെതിരായ അവരുടെ 2-1 വിജയം ശ്രദ്ധേയമായിരുന്നു. പല അഗ്‌നിപരീക്ഷകളും താണ്ടിയാണ് സെനഗൽ പ്രീക്വാർട്ടറിലെത്തിയത്. സൂപ്പർ താരം റഹീം സ്റ്റെർലിംഗില്ലാതെയായിരുന്നു ഇംഗ്ലണ്ടിന്റെ പോരാട്ടം. ചില വ്യക്തിപരമായ കാര്യങ്ങൾ മൂലമാണ് താരം വിട്ടുനിന്നതെന്നാണ് സൂചന. മാർകസ് റാഷ്ഫോർഡാണ് പകരം ഇറങ്ങിയത്.

RELATED ARTICLES

Most Popular

Recent Comments