കാനറി കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വീണു: ബ്രസീൽ പ്രീ ക്വാർട്ടറിൽ

0
103

ബ്രസീൽ ജൈത്രയാത്ര തുടരുന്നു. കാനറികളുടെ കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വഴിമാറി. ഒരു ഗോൾ ജയവുമായി അഞ്ചുവട്ടം ജേതാക്കളായ ബ്രസീൽ ലോകകപ്പ്‌ പ്രീ ക്വാർട്ടറിലേക്ക്‌ മാർച്ച്‌ ചെയ്‌തു.

കാസെമിറോയാണ്‌ ലക്ഷ്യം കണ്ടത്‌. തുടർച്ചയായ രണ്ടാംജയത്തോടെ ഗ്രൂപ്പ്‌ ജിയിൽ ഒന്നാമതുള്ള കാനറികൾക്ക്‌ ആറ്‌ പോയിന്റായി.

ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം കളി തീരാൻ ഏഴ്‌ മിനിറ്റ്‌ ബാക്കിനിൽക്കേയാണ്‌ കാസെമിറോ വിജയഗോൾ കുറിച്ചത്‌. ഡിസംബർ രണ്ടിന്‌ കാമറൂണുമായാണ്‌ അടുത്ത മത്സരം