പ്രൗഢി വിടാതെ ചാമ്പ്യന്മാര്‍; ഓസീസിനെതിരെ 4-1ന് ജയം

0
91

ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ -ഫ്രാന്‍സ് ആവേശപ്പോരാട്ടത്തിന് സാക്ഷിയായി അല്‍ ജനൂബ് സ്‌റ്റേഡിയം. നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഓസീസിനെ പരാജയപ്പെടുത്തി. ഇരട്ട ഗോളോടെ നാലാം ഗോള്‍ ജിറൂഡ് ഫ്രാന്‍സിനായി നേടി. കിലിയന്‍ എംബാപെയുടെ മനോഹര ഹെഡറിലൂടെയായിരുന്നു ഫ്രഞ്ച് സംഘത്തിന്റെ മൂന്നാം ഗോള്‍. ആദ്യപകുതിയില്‍ തന്നെ ഇരുടീമുകളും മൂന്ന് ഗോളുകളോടെ കളി മികവ് നിലനിര്‍ത്തിയുള്ള നീക്കങ്ങളായിരുന്നു.

ഓസീസ് വല തകര്‍ത്ത് 32ാം മിനുറ്റില്‍ ഫ്രാന്‍സി വേണ്ടി ജിറൂഡാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ജിറൂഡ് മികച്ച കളിയാണ് കാഴ്ചവച്ചത്. ഫ്രാന്‍സിന് വേണ്ടി 50ാം ഗോള്‍ നേടിയ താരമായി ഇതോടെ ജിറൂഡ്.

രണ്ടാം പകുതിയുടെ 60ാം മിനിറ്റില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ ഡ്യൂകിന് മഞ്ഞ കാര്‍ഡ് കിട്ടി. 26ാം മിനിറ്റിലാണ് ഓസ്‌ട്രേലിക്കെതിരെ ചാമ്പ്യന്‍മാര്‍ ആദ്യഗോള്‍ നേടിയത്. 14ാം നമ്പര്‍ താരം റാബിയോയുടെ ഗോള്‍ ഫ്രാന്‍സിനെ വലിയ കാത്തിരിപ്പില്ലാതെ മികച്ച ഫോമിലേക്ക് വളരെ പെട്ടന്നുതന്നെ തിരിച്ചെത്തുകയായിരുന്നു.

മത്സരം തുടങ്ങിയ ഫ്രാന്‍സിന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഗുഡ്‌വിന്‍ നേടിയ ക്രേഗ് ഗുഡ്‌വിന്റെ മിന്നുള്ള ഗോളില്‍ ഓസ്‌ട്രേലിയയാണ് ആദ്യം മുന്നിലെത്തിയത്.