Thursday
18 December 2025
21.8 C
Kerala
HomeWorldയുക്രൈന്‍ അതിര്‍ത്തിയിൽ റഷ്യയുടെ മിസൈല്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

യുക്രൈന്‍ അതിര്‍ത്തിയിൽ റഷ്യയുടെ മിസൈല്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

യുക്രൈന്‍ അതിര്‍ത്തിയിലെ പോളണ്ട് ഗ്രാമത്തിൽ റഷ്യയുടെ മിസൈല്‍ ആക്രമണം. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്‌‍റെ ഭാഗത്ത് റഷ്യന്‍ മിസൈല്‍ പതിച്ചതായാണ് വിവരം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണോയെന്നത് വ്യക്തമായിട്ടില്ല.

എന്നാൽ യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് മിസൈല്‍ അയച്ചിട്ടില്ലെന്നാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. പോളണ്ടിലേക്ക് റഷ്യന്‍ മിസൈല്‍ കടന്നുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളേക്കുറിച്ചും റഷ്യയ്ക്ക് അറിവില്ലെന്നാണ് അധികൃതരുടെ പ്രതികരണം. ആക്രമണത്തേക്കുറിച്ച് നാറ്റോ പോളണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് പോളിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഊര്‍ജ മേഖലയെ തകര്‍ത്തുകൊണ്ടുള്ള റഷ്യന്‍ ആക്രമണത്തില്‍ കടുത്ത വെല്ലുവിളിയാണ് യുക്രൈന്‍ നേരിടുന്നത്. എല്ലാം അതിജീവിക്കുന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമില്‍ സെലന്‍സ്കി പറഞ്ഞു. ഏകദേശം 85 മിസൈലുകളോളം റഷ്യ പ്രയോഗിച്ചതായിയാണ് വിവരം. യുക്രൈനിലെ പ്രധാന നഗരങ്ങളെയെല്ലാം തന്നെ ഈ ആക്രമണം ബാധിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments