ബംഗാളിന്റെ കുടിശിക കേന്ദ്രം തീർത്തില്ലെങ്കിൽ ജി.എസ്.ടി. അടയ്ക്കില്ല; മമത ബാനർജി

0
20

പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നൽകുന്നില്ലെങ്കിൽ ജി.എസ്.ടി. നൽകുന്നത് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി മുന്നറിയിപ്പ് നൽകി. നികുതിവിഹിതം നൽകാൻ പറ്റുന്നില്ലെങ്കിൽ കേന്ദ്ര സർക്കാർ രാജിവെച്ചു പോകട്ടെയെന്നും മമത പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിൽ വിതരണം ചെയ്യേണ്ട തുക കേന്ദ്രസർക്കാർ മനപൂർവം വൈകിക്കുകയാണെന്നും ഇതിനെതിരേ ആദിവാസി വിഭാഗങ്ങൾ തെരുവിലിറങ്ങണമെന്നും മമത പറഞ്ഞു.

കൂലി കുടിശിക കിട്ടാൻ തൊഴിലാളികൾ കേന്ദ്രസർക്കാരിന്റെ കാലു പിടിക്കണമെന്നാണോ അവർ കരുതുന്നതെന്നും മമത ചോദിച്ചു. ഝാർഗ്രാം ജില്ലയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് മമത ബാനർജി ഇക്കാര്യങ്ങൾ പറഞ്ഞത്.