വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം

0
52

ഡല്‍ഹിയുല്‍ വായു ഗുണനിലവാര സൂചിക (AQI) ഗുരുതര വിഭാഗത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തില്‍, തലസ്ഥാനത്ത് വാണിജ്യ ഡീസല്‍ വാഹനങ്ങളുടെയും (Commercial diesel vehicles) ട്രക്കുകളുടെയും പ്രവേശനം നിരോധിച്ചു. എന്നിരുന്നാലും, അവശ്യ വസ്തുക്കളുമായി വരുന്ന എല്ലാ വാഹനങ്ങളും സിഎന്‍ജിയിലും ഇലക്ട്രിക് ട്രക്കുകളിലും ഓടുന്നവയും ഗതാഗതത്തിന് അനുവദിക്കും.നഗരത്തില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (AQI) 450 കടന്നതോടെയാണ് നടപടികള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് കീഴില്‍, ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ നാലാം ഘട്ടം ദേശീയ തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കി.

ഡല്‍ഹി ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്നതോ അവശ്യ സേവനങ്ങള്‍ നല്‍കുന്നതോ ആയ ട്രക്കുകള്‍ ഒഴികെ ഒരു ഡീസല്‍ ട്രക്കിനും ഡല്‍ഹിയിലേക്ക് പ്രവേശനം അനുവദിക്കില്ല.കൂടാതെ, ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ഡീസല്‍ ഓപ്പറേറ്റഡ് മീഡിയം ഗുഡ്‌സ് വെഹിക്കിള്‍സ് (എംജിവി), ഹെവി ഗുഡ്‌സ് വെഹിക്കിള്‍സ് (എച്ച്ജിവി) എന്നിവയും ഡീസലില്‍ ഓടുന്ന ഡല്‍ഹിയില്‍ ഓടാന്‍ അനുവദിക്കില്ല. ബിഎസ്-111 പെട്രോള്‍, ബിഎസ് 4 ഡീസല്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നിവയും ഡല്‍ഹി എന്‍സിടിയുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളില്‍ ഓടുന്നത് നിരോധിക്കുമെന്നും ഡല്‍ഹി ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഇതുകൂടാതെ, നഗരത്തിനുള്ളില്‍ ആളുകള്‍ക്ക് യാത്ര ചെയ്യാനായി, ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 1,000 സ്വകാര്യ സിഎന്‍ജി കോണ്‍ട്രാക്ട് കാരേജ് ബസുകള്‍ വാടകയ്ക്കെടുക്കും. 60 ദിവസത്തേക്കാണ് ആദ്യം എടുക്കുകയെങ്കിലും ഭാവി ആവശ്യങ്ങള്‍ക്കനുസരിച്ച് ഇത് 90 ദിവസം വരെ നീട്ടിയേക്കാം. ആദ്യഘട്ടത്തില്‍ 500 ബസുകള്‍ വാടകയ്ക്കെടുക്കും.