സൈനിക പരിശീലന കേന്ദ്രത്തില്‍ നിന്ന് മൂന്ന് ഗ്രനേഡുകള്‍ കണ്ടെത്തി

0
39

തമിഴ്നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയില്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ നിന്ന് മൂന്ന് റോക്കറ്റ് ഗ്രനേഡുകള്‍ കണ്ടെത്തി. സിംഗപ്പെരുമാള്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഈ കേന്ദ്രം കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയാണ്.

ആടിനെ മേയ്ക്കാനെത്തിയ പ്രദേശവാസിയാണ് ഗ്രനേഡുകള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ചെങ്കല്‍പട്ട് പോലീസ് സ്ഥലത്തെത്തി.

ഇവര്‍ അറിയച്ചതിന് പിന്നാലെയെത്തിയ ബോംബ് സ്‌ക്വാഡ് സംഘത്തിന്റെ സഹായത്തോടെ ബോംബുകള്‍ കണ്ടെടുക്കുകയായിരുന്നു.