Friday
19 December 2025
20.8 C
Kerala
HomeKerala'ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്, എൽദോസിനെ കോൺഗ്രസ് സംരക്ഷിക്കില്ല'; എൽദോസിനെ കയ്യൊഴിഞ്ഞ് കെ മുരളീധരൻ

‘ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്, എൽദോസിനെ കോൺഗ്രസ് സംരക്ഷിക്കില്ല’; എൽദോസിനെ കയ്യൊഴിഞ്ഞ് കെ മുരളീധരൻ

ബലാത്സംഗ കേസിൽ ഒളിവിൽ പോയ കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്. പാർട്ടിയുടെ നടപടി വൈകിയെന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

എൽദോസിനെ കോൺഗ്രസ് പാർട്ടി സംരക്ഷിക്കില്ല. അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തേണ്ടത് പോലീസാണ്. എംഎൽഎ ചെയ്തതിനെ അനുകൂലിക്കുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി. പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നൽകാനുള്ള സമയം ഇന്ന് അവസാനിക്കും.

അനുവദിച്ച സമയത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ എംഎൽഎയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിശദീകരണം ലഭിച്ചാലും എംഎൽഎയ്ക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഒളിവിൽ പോയ എംഎൽഎ വിശദീകരണം നൽകിയാലും സസ്പെൻഡ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

എൽദോസും സഹായികളും കോവളത്ത് വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതിക്കാരി കോടതിയിൽ വ്യക്തമാക്കി. തിരുവനന്തപുരം കോടതിയിൽ എൽ ദോസിൻ്റെ മുൻ കൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യം അറിയിച്ചത്. മുൻകൂർ ജാമ്യത്തിൽ വിധി പറയുന്നതിന് മുൻപായി തൻ്റെ വാദം കേൾക്കണമെന്ന പരാതിക്കാരിയായ യുവതിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി വാദം കേട്ടത്. ഈ വാദത്തിനിടെയാണ് തന്നെ എംഎൽഎയും സഹായികളും തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ഇവർ വ്യക്തമാക്കിയത്.

RELATED ARTICLES

Most Popular

Recent Comments