യുഎഇ ഹൈവേ റോഡുകളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

0
78

യു എ ഇ : രാജ്യത്തെ റഡാറുകൾ വേഗത മൂലമുള്ള നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റഡാറുകൾ വഴി മറ്റു നിയമലംഘനങ്ങളും കണ്ടെത്താം. രാജ്യത്ത് അബുദാബി ഒഴികെയുള്ള എല്ലാ ഹൈവേകളിലും മണിക്കൂറിൽ 20 കിലോമീറ്റർ എന്ന അളവിലാണ് റഡാറുകൾ സെറ്റ് ചെയ്‌തിരിക്കുന്നത്‌.അതായത് 100 കിലോമീറ്റർ സ്പീഡിൽ പോകേണ്ട വാഹനം 121 കലോമീറ്റർ ആകുന്ന മാത്രയിൽ റഡാറുകളിൽ രേഖപ്പെടുത്തും. അബുദാബി 2018 ൽ വേഗത ബഫർ സംവിധാനം ഒഴിവാക്കി. വേഗത എത്രമാത്രം കൂടുന്നു എന്നതനുസരിച്ചാണ് പിഴ ഈടാക്കുന്നത്.ഇത് 300 ദിർഹം മുതൽ 3000 ദിർഹം വരെ ഈടാക്കും.

വാഹനങ്ങളുടെ രെജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണോയെന്നും റഡാറുകൾ വഴി മനസിലാക്കാൻ സാധിക്കും. കാലാവധി കഴിഞ്ഞ വാഹനങ്ങളോ ലൈസെൻസുകളോ ഉപയോഗിക്കുന്നത് 500 ദിർഹം പിഴയും 4 ബ്ലാക് മാർക്കും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. മൂന്നുമാസത്തിലധികം കാലാവധി കഴിഞ്ഞ വാഹനം ഉപയോഗിക്കുന്നവരുടെ വാഹനങ്ങൾ ആർ ടി എ കണ്ടുകെട്ടും. നിയമവിരുദ്ധമായി വാഹനങ്ങളുടെ വേഗത വർദ്ധിപ്പിക്കുന്ന വാഹനങ്ങൾ പ്രത്യേക സൗണ്ട് പുറപ്പെടുവിക്കും. ഈ വാഹനങ്ങൾ വഴി റോഡുകളിൽ റേസിങ്ങ് നടത്തുകയോ ചെയ്താൽ സോളാർ ടെക്നോളജി വഴി വികസിപ്പിച്ച റഡാറുകൾ വഴി ഷാർജ പോലീസിന് സിഗ്നലുകൾ ലഭിക്കും. 95 ഡെസിഡബിളിന് മുകളിൽശബ്ദം പുറപ്പെടുവിച്ചാൽ 2000 ദിർഹം പിഴ യും 12 ബ്ലാക്ക് മാർക്കുകളുംലഭിക്കും. മുന്നിലോ പിന്നിലോ ഉള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹം വരെ പിഴയും 4 ബ്ലാക് പോയിന്റുകളും ലഭിക്കും.

അബുദാബി ഹൈവേകളിൽ ഘടിപ്പിച്ചിട്ടുള്ള റഡാറുകൾ വഴി ഡ്രൈവിങ്ങിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെയും, സീറ്റ്ബെൽട്ട് ധരിക്കാത്തവരുടെയും ഫോട്ടോകൾ രേഖപ്പെടുത്താൻ സാധിക്കും. ഡ്രൈവിങ്ങിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും, സീറ്റബെൽറ്റ് ധരിക്കാത്തവർക്ക് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. സിഗ്നലുകളിലെ റഡാറുകൾ വഴി സിഗ്നൽ തെറ്റിക്കുന്ന കാറുകളും തെറ്റായ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങളെയും രേഖപ്പെടുത്തും. ഇത് 1000 ദിർഹം പിഴയും 12 ബ്ലാക്ക്മാർക്കുകളും 30 ദിവസം വരെ വാഹനം കണ്ടുകെട്ടാവുന്നതുമായ ശിക്ഷയാണ്. കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ നിർത്തി നൽകാത്തത് കണ്ടെത്തുന്നതിനും റഡാറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത്തരക്കാക്ക് 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

 

വാഹനങ്ങൾ ഓടിക്കുമ്പോൾ പെട്ടെന്ന് മറ്റു ലൈനുകളിലേക്ക് മാറുകയോ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ 400 ദിർഹം പിഴയടക്കേണ്ടി വരും. സ്കൂൾ ബസുകളിൽഘടിപ്പിച്ചിരുന്ന റഡാറുകലെ സ്റ്റോപ്പ് സിഗ്നലുകളും മറ്റു വാഹനങ്ങൾ അനുഗമിക്കേണ്ടതാണു്. കുട്ടികളെ വാഹനത്തിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും വാഹനത്തിൽ തെളിഞ്ഞു കാണുന്ന സ്റ്റോപ്പ് സിഗ്നലുകൾ ബഹിഷ്ക്കരിക്കുന്ന വാഹനങ്ങൾ സ്കൂൾബസിൽ ഘടിപ്പിച്ചിട്ടുള്ള റഡാറുകൾ രേഖപ്പെടുത്തും. 1000 ദിർഹം പിഴയും 10 ബ്ലാക്മാർക്കുകളും വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്