തന്തൂരി അടുപ്പിൽ വെന്തു കരിഞ്ഞ നയന; ഇപ്പോൾ “വഞ്ചകി നിനക്കെന്തു കൊഞ്ചലാ…”

0
212
യൂത്ത് കോണ്‍ഗ്രസ് നേതാവ് സുശീല്‍ ശര്‍മയും കൊല്ലപ്പെട്ട ഭാര്യ നൈന സാഹ്നിയും

ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുശീല്‍ ശര്‍മ 1995 ജൂലൈ രണ്ടിനാണ് ഭാര്യ നൈന സാഹ്നിയെ കൊലപ്പെടുത്തിയ ശേഷം ഹോട്ടലിലെ തന്തൂരി അടുപ്പിലിട്ട് കത്തിച്ചത്. തന്തൂരി കേസെന്ന പേരിൽ കുപ്രസിദ്ധമായആ കേസിൽ കൊല്ലപ്പെട്ട നൈന സാഹ്നി ഡൽഹി യൂത്ത് കോൺഗ്രസ് വനിത വിഭാഗം ജനറൽ സെക്രട്ടറിയായിരുന്നു. പ്രതി സുശീൽ ശർമ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. പിന്നെ അത് ജീവപര്യന്തമാക്കി. കോൺഗ്രസ്സിന്റെ നേതാക്കൾക്ക് സ്ത്രീകളോടുള്ള മനോഭാവത്തിന്റെ സൂചകമായിട്ടാണ് തന്തൂരി കേസ് ചർച്ച ചെയ്യപ്പെട്ടത്.
രാഷ്ട്രീയപ്രവർത്തനത്തിൽ സഹപ്രവർത്തകരായ സ്ത്രീകളെ ലൈംഗികമായി മുതലെടുക്കുന്നത് കോൺഗ്രസിന്റെ സ്ഥിരം സ്വഭാവം ആണ്.

ഡൽഹി യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന സുശീൽ ശർമ ഉന്നതരുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു. രാഷ്ട്രീയത്തിൽ ഉയർച്ച ആഗ്രഹിച്ചിരുന്നു. ഇതിനിടയിലാണ് നൈന സാഹ്നിയുമായി അടുപ്പത്തിലാകുന്നതും അത് വിവാഹത്തിലെത്തുന്നതും. എന്നാൽ, പൂർവകാമുകനുമായി നൈന ബന്ധം തുടരുന്നുണ്ടെന്ന സുശീലിന്റെ സംശയം ബന്ധത്തിൽ വിള്ളലുണ്ടാക്കി. ഒടുവിലതു കൊലപാതകത്തിൽ കലാശിച്ചു. ഇത് അഖിലേന്ത്യാ തലത്തിലുള്ള കഥ. കേരളത്തിലും സ്വഭാവം വ്യത്യസ്തമല്ലെന്നു എൽദോസ് കുന്നപ്പള്ളി സംഭവം അടിവരയിടുന്നു.

കഴിഞ്ഞ ആഴ്ചയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെ കോൺ​ഗ്രസ് പുറത്താക്കേണ്ടിവന്നത്. പ്രതിയെ സംരക്ഷിക്കാണ് സകല നീക്കങ്ങളും നടത്തി പൊളിഞ്ഞപ്പോൾ മാത്രമാണ് ഗത്യന്തരമില്ലാതെ നടപടി വേണ്ടിവന്നത്. ആറ് മാസം മുൻപ് യുവതിക്ക് കൊടുത്ത പതിനായിരം രൂപയുടെ പേരിലാണ് പീഡന ശ്രമം നടത്തിയത്. ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണങ്ങൾ നടത്തുന്നു, അശ്ലീല ചിത്രങ്ങളും വീഡിയോകളും മെസേജായും അയക്കുന്നു എന്നാണ് യുവതിയുടെ പരാതി. കത്തെഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും ശല്യം തുടർന്നു. യുവതി പരാതിയിൽ ഉറച്ചു നിന്നതോടെ മധുവിനെ കോൺഗ്രസ്സിന് കൈവിടേണ്ടിവന്നു. കുന്നപ്പിള്ളിയുടെ കാര്യത്തിലും കെപിസിസി പ്രസിഡന്റ് ഇപ്പോൾ പറയുന്നത്, ” എൽദോസ്തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെ:ന്നാണ്.

തൃശ്ശൂരിൽ നടന്ന ചിന്തൻ ശിബിരിൽ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായിരുന്ന വിവേക്‌ എച്ച്‌ നായർക്കെതിരെയാണ്‌ പീഡന പരാതിയും ഉയർന്നു. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച്‌ പരാതിക്കാരി യൂത്ത്‌ കോൺഗ്രസ്‌ ദേശീയ സെക്രട്ടറി പുഷ്‌പലതക്ക്‌ കത്തയച്ചിട്ടും സംസ്‌ഥാന നേതൃത്വം അത്‌ അനങ്ങിയില്ല. യൂത്ത്‌ കോൺഗ്രസ്‌ നേതാവായ യുവതിയാണ്‌ കടന്നാക്രമണത്തിന്‌ ഇരയായത്‌. ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളാണ് സഹപ്രവർത്തകയുടെ പരാതി മുക്കാൻ ശ്രമിച്ചത്.

നിലമ്പൂരിലെ രാധയുടെ ദാരുണാന്ത്യം എല്ലാവർക്കുമറിയാം. 2014 ൽ നിലമ്പൂർ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പ്കാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കല്‍ വീട്ടില്‍ രാധയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ പ്രതി അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സാ‌റ്റാഫിലെ അംഗമായിരുന്ന ബിജു. കൂട്ട്പ്രതി ഷംസുദ്ദീന്‍. ഓഫിസ് അടിച്ച്‌ വാരാന്‍ എത്തിയ രാധയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തുകയായിരുന്നു.
ജൂലായിലാണ് പത്തനംതിട്ട കെഎസ്‌യു ജില്ലാ സെക്രട്ടറി അഭിജിത് സോമൻ പീഡനക്കേസിൽ അറസ്റ്റിലായത്. വിവാഹവാ​ഗ്ദാനം നൽകി വിദ്യാർത്ഥിനെയെ പീഡിപ്പിക്കുകായായിരുന്നു. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യക്കു ശ്രമിച്ചു. ഇയാൾ പെൺകുട്ടിയിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപാ തട്ടിയെടുത്തതായും ആരോപണമുയർന്നു.
സഹപ്രവർത്തകരെ മാത്രമല്ല കൊച്ചുകുട്ടികളെ പോലും പീഡിപ്പിക്കാൻ മടിയില്ലാത്തവരാണ് കോൺഗ്രസ് പ്രവർത്തകർ. 2010 ൽ ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂർ തിലാന്നൂര്‍ സ്വദേശിയായ കോണ്‍ഗ്രസ്സ് നേതാവ് പി പി ബാബു അറസ്റ്റിലായി. സേവാദള്‍ സംസ്ഥാന കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും മുന്‍ മണ്ഡലം പ്രസിഡന്റുമാണ് ഇയാൾ. പീഡന വിവരം പെൺകുട്ടി ആദ്യം അധ്യാപകരെയാണ് അറിയിച്ചത്. .

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവായ പല്ലാരിമംഗലം കരോട്ട്ക്കുടി അബ്ദുള്‍ റഹ്മാന്‍. ഏഴാംക്ലാസ്‌ വിദ്യാര്‍ഥിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പോത്താനിക്കാട് ഇയാളെ അറസ്റ്റ്‌ ചെയ്തത്. കുട്ടി പിതാവിനോട് വിവരംഅറിയിച്ചുവെങ്കിലും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.
കോവളം എം എൽ എ വിൻസന്റിനെതിരെ പീഡന പരാതി ഉയരുക മാത്രമല്ല, അദ്ദേഹം ജയിലിലാവുകയും ചെയ്തു.

എൽദോസ് കുന്നപ്പിള്ളി ഈ പാരമ്പര്യത്തിന്റെ പ്രതീകമാണ്. സ്ത്രീകളോട് മാന്യതയില്ലാതെ അദ്ദേഹം പെരുമാറുന്ന ദൃശ്യങ്ങൾ ഇതിനു മുൻപുതന്നെ പുറത്തു വന്നിരുന്നു. തന്റെ സ്വന്തം കവിതയായി പോര് ചാനലിൽ എൽദോസ് ആലപിച്ച വരികൾ ആ വികല മനസ്സിനെ സൂചിപ്പിക്കുന്നതാണ്. അതിന്റെ വരികൾ ഇങ്ങനെ:

“”വഞ്ചകീ നിനക്കെന്തു കൊഞ്ചലാ…
വഞ്ചകീ നിനക്കെന്തു കൊഞ്ചലാണിപ്പോഴും
നെഞ്ചു പിളർന്നു നീ നോവിന്റെ തേൻകുടം പങ്കിട്ടെടുക്കവേ
പകലന്തിയണയുന്നു വാക്കുപാലിക്കാത്ത പക്ഷികൾ
വഞ്ചകീ നിനക്കെന്തു കൊഞ്ചലാണിപ്പോഴും ….”