പീഡനപരാതി; അറസ്‌റ്റ്‌ ഭയന്ന്‌ എൽദോസ്‌ കുന്നപ്പിള്ളി മുങ്ങി

0
153

പീഡനപരാതി നൽകിയ യുവതി പൊലീസിന്‌ മൊഴി നൽകിയതോടെ അറസ്റ്റ്‌ ഭയന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിൽ. മൂന്നു ദിവസമായി എംഎൽഎ പൊതുപരിപാടികളിൽനിന്ന്‌ വിട്ടുനിൽക്കുകയാണ്‌. എംഎൽഎ ഓഫീസും രണ്ടു ദിവസമായി തുറന്നിട്ടില്ല. എംഎൽഎയും ഓഫീസ്‌ ജീവനക്കാരും ഫോൺകോളുകളും എടുക്കുന്നില്ല.

യുവതിയുടെ പരാതിവന്ന ദിവസം ഒരു ജീവനക്കാരനെത്തി ഓഫീസ്‌ തുറന്നിരുന്നു. രണ്ടു ദിവസമായി ആരും വരുന്നില്ല. എംഎൽഎ മുൻകൂർ ജാമ്യത്തിന്‌ ശ്രമം ആരംഭിച്ചതായി അദ്ദേഹത്തോട്‌ അടുപ്പമുള്ള നേതാക്കൾ പറഞ്ഞു. എംഎൽഎ ‘മുങ്ങിയത്‌’ ചർച്ചയായതോടെ ചൊവ്വാഴ്‌ച രായമംഗലത്ത് കൂട്ടുമഠം ക്ഷേത്രത്തിന്റെ ശ്രീ കാർത്തികേയ സദ്യാലയം ഉദ്ഘാടനച്ചടങ്ങിന്‌ എത്തുമെന്നായിരുന്നു അദ്ദേഹത്തോട്‌ അടുപ്പമുള്ളവർ അറിയിച്ചത്‌. എന്നാൽ, ഈ പരിപാടിയിലും പങ്കെടുത്തില്ല. എംഎൽഎ ഒളിവിൽ പോയതിൽ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലും കടുത്ത പ്രതിഷേധമുണ്ട്‌