പോപ്പുലര്‍ ഫ്രണ്ട് പ്രധാന കേന്ദ്രമായ ഗ്രീന്‍വാലിയിൽ എൻഐഎ റെയ്ഡ്

0
63

മലപ്പുറത്ത് എന്‍ഐഎ റെയ്ഡ്. മഞ്ചേരി ഗ്രീന്‍വാലിയിലാണ് പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ഗ്രീന്‍വാലി. പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനായുള്ള തെരച്ചിലിന്റെ ഭാ​ഗമായാണ് പരിശോധന നടത്തിയതെന്നാണ് വിവരം.

സംസ്ഥാന സെക്രട്ടറിയായ ഇയാള്‍ നേരത്തെ മുതല്‍ ഒളിവിലാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് റൗഫ്. ഗ്രീന്‍വാലിയില്‍ നിന്നും ചില രേഖകള്‍ പിടിച്ചെടുത്തതായും സൂചനകളുണ്ട്.