എൽദോസ് കുന്നപിള്ളിക്കെതിരായ പരാതി; യുവതി ഹാജരായി

0
105

കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപിള്ളിക്കെതിരെ പരാതി നൽകിയ യുവതി തിങ്കളാഴ്‌ച കോവളം പൊലീസ്‌ സ്റ്റേഷനിൽ ഹാജരായി. പരാതി പിൻവലിക്കാൻ സമ്മർദം തുടരുന്നതിനിടെയാണിത്‌. നേരത്തേ മൊഴി രേഖപ്പെടുത്താൻ പലതവണ വിളിച്ചിട്ടും എത്തിയിരുന്നില്ല.

മാധ്യമവാർത്തകൾക്ക് പിന്നാലെയാണ് ഹാജരായത്‌. ചൊവ്വാഴ്‌ച വീണ്ടും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകും. മൊഴി രേഖപ്പെടുത്തി തുടർനടപടിയിലേക്ക്‌ കടക്കും. കമീഷണർക്ക്‌ നൽകിയ പരാതി കോവളം പൊലീസിന്‌ കൈമാറുകയായിരുന്നു. എംഎൽഎയും സുഹൃത്തായ യുവതിയും കഴിഞ്ഞ മാസം കോവളത്ത് എത്തിയിരുന്നു. കോവളം ജങ്‌ഷനിൽനിന്ന് ബീച്ചിലേക്കുള്ള റോഡിലെ സൂയിസൈഡ് പോയിന്റിന്‌ സമീപമെത്തിയപ്പോൾ ഇരുവരും കാറിൽവച്ച്‌ വാക്കുതർക്കമുണ്ടായി. തുടർന്ന്‌, എംഎൽഎ മർദിച്ചെന്നാണ്‌ പരാതി. സംഭവസമയം എംഎൽഎയുടെ പിഎയും ഡ്രൈവറും ഒപ്പമുണ്ടായിരുന്നു.