തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ

0
70

തൃശൂര്‍ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഭർത്താവ് കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്. കടവല്ലൂരില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ തൃശൂരിലെത്തിയതായി കൊടുങ്ങല്ലൂര്‍ ഡിവെെഎസ്പി സലീഷ് എന്‍ ശങ്കര്‍ വീഡിയോ സന്ദേശം പുറത്ത് വിട്ടിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ആസിഫിന്റെ ഭാര്യ അഷിതയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ആസിഫ് അഷിതയേയും അഷിതയുടെ പിതാവ് നൂറുദ്ദീ(55)നേയും വെട്ടി പരുക്കേൽപ്പിച്ചു. നൂറുദ്ദീന് തലയ്ക്കും അഷിതയ്ക്ക് ശരീരമാസകലവും വെട്ടേറ്റിരുന്നു. അതീവഗുരുതരവാസ്ഥയിലായ അഷിതയെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.