Wednesday
17 December 2025
26.8 C
Kerala
HomeIndiaശശി തരൂരിനെ പിന്തുണയ്ച്ച് പുതുപ്പള്ളിയിൽ പ്രമേയം

ശശി തരൂരിനെ പിന്തുണയ്ച്ച് പുതുപ്പള്ളിയിൽ പ്രമേയം

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് പുതുപ്പള്ളിയില്‍ പ്രമേയം. തോട്ടയ്ക്കാട് 140, 141 നമ്പര്‍ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയത്. ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയം കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും അയച്ചു.ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് തരൂര്‍ അധ്യക്ഷന്‍ ആവണമെന്നാണ് ആവശ്യം.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അധ്യക്ഷ തെരഞ്ഞെടുപ്പല്‍ വലിയ പങ്കില്ല എന്ന ബോധ്യത്തോടെയാണ് ഇത് പാസാക്കുന്നത് എന്ന വാചകത്തോടെയാണ് പ്രമേയം തുടങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പ്രവര്‍ത്തകരാണ് എല്ലാം എന്ന് പറയുന്ന നേതാക്കള്‍ ഇത് കാണണമെന്നും പ്രമേയത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോട്ടയം പാലയില്‍ തരൂരിനെ അനികൂലിച്ച് ആറ് ഇടങ്ങളിൽ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ വെച്ചിരുന്നു.  കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും തരൂര്‍ വരട്ടെ എന്നായിരുന്നു ഫ്‌ളക്‌സിലെ ആവശ്യം.സംസ്ഥാനത്തെ നേതാക്കൾ മല്ലിഖാർജുന ഖാർഗേയ്ക്കായി പരസ്യ നിലപാട് സ്വീകരിക്കുമ്പോഴാണ് നേതാക്കളെ വെല്ലുവിളിച്ച്  പ്രാദേശിക നേതാക്കളും, പ്രവർത്തകരും തരുരിന് വേണ്ടി രംഗത്ത് വരുന്നത്.

 

RELATED ARTICLES

Most Popular

Recent Comments