ആളില്ലാ ബോട്ട് വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ

0
52

ആളില്ലാ ബോട്ട് വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ആളില്ലാ ബോട്ട് തയ്യാറാക്കിയിരിക്കുന്നത്. ഡിആര്‍ഡിഒ ഈ വര്‍ഷത്തെ ഡിഫന്‍സ് എക്സ്പോയില്‍ ആളില്ലാ ബോട്ട് ഉള്‍പ്പെടുത്തും. നിലവില്‍ പൂനെയിലെ ഭാമ-അസ്ഖേഡ് അണക്കെട്ടിലാണ് ഈ ബോട്ട് പരീക്ഷിച്ചിരിക്കുന്നത്. റിമോട്ട് നിയന്ത്രിതമായ മൂന്ന് ആളില്ലാ, സായുധ ബോട്ടുകള്‍ പൂനെയില്‍ വിജയകരമായി പരീക്ഷിച്ചു. ആളില്ലാ ബോട്ട് എന്നാല്‍ ഈ ബോട്ടില്‍ മനുഷ്യര്‍ ഉണ്ടാകില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനില്‍ വീഡിയോ ഫീഡ് വിന്യസിക്കും.

ശത്രുവിനെ സൂക്ഷ്മമായി നിരീക്ഷിക്കുക ദൗത്യം

സമുദ്രാതിര്‍ത്തി നിരീക്ഷിക്കാന്‍ ഈ ബോട്ടുകള്‍ ഉപയോഗിക്കും. ആളില്ലാ ബോട്ട് ശത്രുവിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കും. 24 മണിക്കൂറും തുടര്‍ച്ചയായി വെള്ളത്തില്‍ തങ്ങി അതിര്‍ത്തിയില്‍ പെട്രോളിങ് നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ആളില്ലാ ബോട്ട് വൈദ്യുത എന്‍ജിന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാങ്കേതിക വിദ്യയാണ് ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ സഹായത്തോടെ ബോട്ട് ശത്രുവിന്റെ കൈവശം എത്തിയാല്‍ ബോട്ടിലുണ്ടായിരുന്ന കണ്‍ട്രോള്‍ ബോര്‍ഡുകള്‍ തനിയെ നശിക്കും. അതിലൂടെ രഹസ്യ വിവരങ്ങള്‍ ശത്രുവിന്റെ കൈയിലെത്താതെ തടയുന്നു.

24 മണിക്കൂറും വെള്ളത്തില്‍ പെട്രോളിംഗ് നടത്താം

പരീക്ഷണ സമയത്ത് ബോട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ശത്രുക്കളെ നിരീക്ഷിക്കാനും ആക്രമിക്കാനും ബോട്ട് ഉപയോഗിക്കാമെന്നും, 24 മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളത്തില്‍ നിന്നുകൊണ്ട് ഈ ബോട്ട് പെട്രോളിംഗ് നടത്തുമെന്നും ഡിആര്‍ഡിഒ ഗ്രൂപ്പ് ഡയറക്ടര്‍ പറഞ്ഞു.

സൈന്യത്തിന് കരുത്താകും

കടലിന്റെ പരിധിയില്‍ ഈ പ്രത്യേക ബോട്ട് ഉപയോഗിച്ച് ശത്രുക്കളെ നിരീക്ഷിക്കുന്നത് ഇനി എളുപ്പമാകും. ഇതോടൊപ്പം സൈന്യത്തിന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ മറ്റുള്ളവയ്ക്കായി നടത്താനും സാധിക്കും. എന്നാല്‍, ഈ ബോട്ട് എപ്പോള്‍ നാവികസേനയില്‍ ചേരുമെന്ന കാര്യത്തില്‍ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കടല്‍ത്തീരത്ത് ശത്രുക്കളെ ആക്രമിക്കാനും ഈ ബോട്ട് ഉപയോഗപ്രദമാണ്.