ചൈനയ്‌ക്കെതിരെ സമുദ്രമേഖലയിൽ പ്രതിരോധം ശക്തമാക്കി തായ്വാൻ

0
90

ചൈനയ്‌ക്കെതിരെ സമുദ്രമേഖലയിൽ പ്രതിരോധം ശക്തമാക്കി തായ്വാൻ. ഏത് ആക്രമണത്തേയും പ്രതിരോധിക്കാൻ പാകത്തിനുള്ള യുദ്ധകപ്പലാണ് തായ്വാൻ നിർമ്മിച്ച്‌ കടലിലിറക്കിയിരിക്കുന്നത്.

തായ്വാനിലെ ഏറ്റവും ഉയർന്ന പർവ്വതമായ യൂ ഷാന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്.

10,600 ടണ്ണാണ് കപ്പലിന്റെ ഭാരം. അതീവ പ്രഹര ശേഷിയുള്ള 76എംഎം പീരങ്കികൾക്ക് ഒരേ സമയം കരയിലേയ്‌ക്കും ആകാശത്തേയ്‌ക്കും ആക്രമിക്കാനാകും. ഒപ്പം മിസൈലുകൾ പായിക്കാൻ പ്രത്യേക സജ്ജീകരണങ്ങളും കപ്പലിലുണ്ട്. മണിക്കൂറിൽ 21 നോട്ടിക്കൽ മൈൽ വേഗത്തിലും ഒറ്റ സഞ്ചാരത്തിൽ 7000 മൈലുകൾ താണ്ടാനും കപ്പലിന് സാധിക്കും. ഹെലികോപ്റ്ററുകൾക്ക് പറന്നുയരാനും ഇറങ്ങാനും സൗകര്യമുള്ള കപ്പലിൽ 600 സൈനികർക്കുള്ള സൗകര്യമാണുള്ളത്. 500 അടി നീളമുള്ള കപ്പലിന്റെ ജലനിരപ്പിൽ നിന്നുള്ള ഉയരം 20 അടിയാണ്.

കരയിലും സമുദ്രത്തിലും ആകാശത്തിലും ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപന ങ്ങളെ സ്വയം പ്രതിരോധിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നാണ് തായ്വാൻ തെളിയിച്ചിരിക്കുന്നത്. തായ്വാൻ ഭരണകൂടത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്ന നീക്കമാണിത്. ലോകത്തിലെ ഏറ്റവുമധികം കപ്പലുകൾ കടന്നുപോകുന്ന തായ്വാൻ കടലിടുക്കിൽ മികച്ച സമുദ്രസുരക്ഷ ഒരുക്കാൻ പുതിയ കപ്പലിന് സാധിക്കുമെന്ന് തായ്വൻ ഭരണകൂടം പറഞ്ഞു.

അതിവേഗം സഞ്ചരിച്ച്‌ യുദ്ധവിമാനങ്ങളെ കണ്ടെത്തി തകർക്കാവുന്ന മിസൈലുകളാണ് കപ്പലിലെ സുപ്രധാനമായ ഒരു സജ്ജീകരണം. അമേരിക്കയ്‌ക്ക് പിന്നിൽ ലോകത്തിലെ അതിശക്തമായ നാവിക വ്യൂഹമുള്ള ചൈനയ്‌ക്കെതിരെയാണ് തായ്വന്‌റെ പോരാട്ടം. ഏതാക്രമണവും നേരിടാൻ സജ്ജമാണെന്നും നാവിക സേന അറിയിച്ചു.

മൂന്ന് വർഷം മാത്രം സമയമെടുത്താണ് ആംഫീബിയസ് അസോൾട്ട് വാർഷിപ്പ് തായ്വാൻ നിർമ്മിച്ചെടുത്തത്. ഇതേ വിഭാഗത്തിൽ എത്ര കപ്പലുകൾ നിർമ്മിച്ചിട്ടുണ്ട് എന്നത് തായ്വാൻ പരസ്യമാക്കിയിട്ടില്ല. നിരവധി തന്ത്രപ്രധാന ദ്വീപുകളെ പ്രതിരോധ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തായ്വാന് വലിയ സഹായമാണ് പുതിയ കപ്പൽ. ദ്വീപുകളിലെ കരസേനാ വിഭാഗങ്ങൾക്ക് അതിവേഗം ആയുധവും മറ്റ് സാധനങ്ങളുമെത്തിക്കാനാണ് കപ്പലിന്റെ ആദ്യ ദൗത്യം. പ്രതിരോധ രംഗത്ത് തായ്വന്റെ സ്വയം പര്യാപ്തത തെളിയിക്കുന്നതാണ് പുതിയ യുദ്ധകപ്പലെന്ന് നാവിക സേന അറിയിച്ചു.

ജില്ലാതലത്തിൽ ഡ്രൈ വേസ്റ്റ് പ്രോസസ്സിംഗ് യൂണിറ്റുകൾ, തരംതിരിക്കാനുള്ള സൗകര്യങ്ങൾ, ഗ്ലാസ് മാലിന്യം തരംതിരിക്കാനുള്ള യൂണിറ്റുകൾ എന്നിവ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്ബനിയെന്ന് സുരേഷ് കുമാർ പറഞ്ഞു.14 ജില്ലകളിലും അതിനാവശ്യമായ സ്ഥലം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിലും ആലപ്പുഴയിലും റീസൈക്ലിംഗ് യൂണിറ്റിന്റെ നിർമാണം പുരോഗമിക്കുകയാണ്. തൃശൂരിലെ പ്ലാന്റ് അന്തിമഘട്ടത്തിലാണ്. ഇത് രണ്ട് മാസത്തിനകം ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു. ഒരു ടണ്ണിലധികം പ്ലാസ്റ്റിക് ഈ യൂണിറ്റുകളിൽ ശേഖരിച്ച്‌ റീസൈക്കിൾ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.